ഉയര്‍ത്തിപ്പിടിക്കാന്‍ വികസനമോ കരുതലോ ഇല്ലാത്ത ഇടതുപക്ഷ സര്‍ക്കാര്‍ കള്ള കേസുകളുമായി ഇറങ്ങിയിട്ടുണ്ട്: പീഡന കേസില്‍ പ്രതിയാക്കിയതിനെക്കുറിച്ച് ഹൈബി ഈഡന്‍

ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ആകും മുമ്പേ സിപിഎം പരാജയ ഭീതിയിലായതിന്റെ തെളിവാണ് തനിക്കെതിരെയുള്ള എഫ്‌ഐആറെന്ന് ഹൈബി ഈഡന്‍
ഉയര്‍ത്തിപ്പിടിക്കാന്‍ വികസനമോ കരുതലോ ഇല്ലാത്ത ഇടതുപക്ഷ സര്‍ക്കാര്‍ കള്ള കേസുകളുമായി ഇറങ്ങിയിട്ടുണ്ട്: പീഡന കേസില്‍ പ്രതിയാക്കിയതിനെക്കുറിച്ച് ഹൈബി ഈഡന്‍

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ആകും മുമ്പേ സിപിഎം പരാജയ ഭീതിയിലായതിന്റെ തെളിവാണ് തനിക്കെതിരെയുള്ള എഫ്‌ഐആറെന്ന് ഹൈബി ഈഡന്‍ എംഎല്‍എ. ഉയര്‍ത്തിപ്പിടിക്കാന്‍ വികസനമോ കരുതലോ ഇല്ലാത്ത ഇടതുപക്ഷ സര്‍ക്കാര്‍ കള്ള കേസുകളും തരം താണ തന്ത്രങ്ങളുമായി ഇറങ്ങിയിട്ടുണ്ട് എന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. സരിത നല്‍കിയ പീഡന പരാതിയില്‍ ഹൈബി ഉള്‍പ്പെടെയുള്ള മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ ക്രൈം ബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഹൈബി. 

സ്ഥാനാര്‍ഥികളാകും മുമ്പേ സിപിഎം പരാജയ ഭീതിയിലാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ എടുത്തിരിക്കുന്ന എഫ്‌ഐആര്‍. എഡിജിപിമാരായ അനില്‍ കാന്തും രാജേഷ് ദിവാനും നില നിലനില്‍ക്കാത്ത കേസെന്നു പറഞ്ഞു പിന്മാറിയ കേസ് ഇടതു മുന്നണിയുടെ കോട്ടയം പാര്‍ലമെന്റ് സ്ഥാനാര്‍ഥിയുടെ അടുത്ത ബന്ധുവിനെ കൊണ്ട് തിടുക്കത്തില്‍ കുത്തി പൊക്കിയതിലെ രാഷ്ട്രീയം കാണാതെ പോകരുത്. ഉയര്‍ത്തിപ്പിടിക്കാന്‍ വികസനമോ കരുതലോ ഇല്ലാത്ത ഇടതുപക്ഷ സര്‍ക്കാര്‍ കള്ള കേസുകളും തരം താണ തന്ത്രങ്ങളുമായി ഇറങ്ങിയിട്ടുണ്ട് ഇത് മനസിലാക്കാന്‍ പാകത്തിന് വിവേകമുള്ള ജനതയാണ് കേരളത്തിലുള്ളതെന്ന് മെയ് 23 തെളിയിക്കും- ഹൈബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് സരിതയുടെ പരാതി. ഹൈബിയെ കൂടാതെ എപി അനില്‍കുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.  ജനപ്രതിനിധികള്‍ക്ക് എതിരായ കേസ് പരിഗണിക്കുന്ന കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.

ഈ മൂന്ന് എംഎല്‍എമാര്‍ക്കെതിരെയും കേസെടുക്കാമെന്ന് സോളര്‍ കമ്മിഷന്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി. ഇതേ തുടര്‍ന്നാണ് നടപടി. നിയമോപദേശം നേരത്തേ തന്നെ ലഭിച്ചിരുന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്നതു ശ്രദ്ധേയമാണ്.

ഇതേവിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാല്‍ എംപിക്കുമെതിരെ കേസെടുത്തെങ്കിലും കാര്യമായി തെളിവുകള്‍ ലഭിക്കാത്തതിനാല്‍ പ്രത്യേക സംഘത്തിന് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com