വിമാനത്തിന്റെ ശബ്ദം കേട്ട് വിരണ്ടോടി ആന, കിലോമീറ്ററുകളോളം പിന്നാലെയോടി പാപ്പാന്മാര്‍; പരിഭ്രാന്തി 

വെണ്‍പാലവട്ടത്ത് ക്ഷേത്രോല്‍സവത്തിന് എത്തിച്ച ആന ഇടഞ്ഞോടിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി
വിമാനത്തിന്റെ ശബ്ദം കേട്ട് വിരണ്ടോടി ആന, കിലോമീറ്ററുകളോളം പിന്നാലെയോടി പാപ്പാന്മാര്‍; പരിഭ്രാന്തി 

തിരുവനന്തപുരം: വെണ്‍പാലവട്ടത്ത് ക്ഷേത്രോല്‍സവത്തിന് എത്തിച്ച ആന ഇടഞ്ഞോടിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. നാല് കിലോമീറ്ററോളം ഓടിയ ആനയെ മണിക്കൂറുകള്‍ക്ക് ശേഷമാണ് തളച്ചത്. ജനവാസമേഖലയിലേക്ക് കടക്കാതിരുന്നത് അപകടം ഒഴിവാക്കി. വിമാനത്തിന്റെ ശബ്ദം കേട്ടതാണ് ആന ഇടയാന്‍ കാരണമെന്നാണ് പാപ്പാന്‍മാര്‍ പറയുന്നത്.

കരിക്കകം മൂലവിളാകം ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ചതായിരുന്നു പരവൂര്‍ സ്വദേശിയുടെ കണ്ണന്‍ എന്ന ആന. വെണ്‍പാലവട്ടത്തെത്തിച്ച് ലോറിയില്‍ നിന്ന് ഇറക്കിയതിന് തൊട്ടുപിന്നാലെയാണ് വിരണ്ടത്. ആദ്യം പാപ്പാന്‍മാരെ വിരട്ടിയോടിച്ചു. പിന്നീട് റോഡിലൂടെ ഓടി കായല്‍ തീരത്തെ പറമ്പില്‍ കയറി..

തളയ്ക്കാനായി പാപ്പാന്‍മാര്‍ പിന്നാലെ എത്തിയതോടെ ഓട്ടം തുടര്‍ന്നു. പരിസരത്തുണ്ടായിരുന്ന നാട്ടുകാരും ആശങ്കയിലായി.  ഒടുവില്‍ ആളൊഴിഞ്ഞ പ്രദേശത്ത് നിലയുറപ്പിച്ചതോടെ നാട്ടുകാരുടെ സഹായത്തോടെ വടം ഉപയോഗിച്ച് മരത്തില്‍ കെട്ടി തളയ്ക്കുകയായിരുന്നു.

ആന ഓടിയ പറമ്പിനപ്പുറം കായലാണ്. കായലില്‍ ചാടുമോയെന്ന ആശങ്കയുണ്ടായിരുന്നു. നാല് കിലോമീറ്ററോളം ഓടിയെങ്കിലും ആളപായമൊന്നും വരുത്തിയില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com