വെടിവെച്ചു കൊല്ലുകയല്ല വേണ്ടത്; കുറ്റവാളികളെ നിയമത്തിന് മുന്നിൽ എത്തിക്കണം: വയനാട് വെടിവെയ്പിൽ പൊലീസിന് എതിരെ മനുഷ്യാവകാശ കമ്മീഷൻ

വൈ​ത്തി​രി​യി​ല്‍ മാ​വോ​യി​സ്റ്റ് പ്രവർത്തകൻ സി​പി ജ​ലീ​ലി​നെ വെ​ടി​വ​ച്ചു കൊ​ന്ന സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സി​നെ​തി​രെ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍
 വെടിവെച്ചു കൊല്ലുകയല്ല വേണ്ടത്; കുറ്റവാളികളെ നിയമത്തിന് മുന്നിൽ എത്തിക്കണം: വയനാട് വെടിവെയ്പിൽ പൊലീസിന് എതിരെ മനുഷ്യാവകാശ കമ്മീഷൻ

തി​രു​വ​ന​ന്ത​പു​രം: വൈ​ത്തി​രി​യി​ല്‍ മാ​വോ​യി​സ്റ്റ് പ്രവർത്തകൻ സി​പി ജ​ലീ​ലി​നെ വെ​ടി​വ​ച്ചു കൊ​ന്ന സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സി​നെ​തി​രെ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ രം​ഗ​ത്ത്. കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കാ​തെ വെ​ടി​വ​ച്ചു കൊ​ല്ലു​ന്ന പൊ​ലീ​സി​ന്‍റെ സ​മീ​പ​നം ശ​രി​യ​ല്ലെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അം​ഗം മോ​ഹ​ന്‍​ദാ​സ് പ​റ​ഞ്ഞു. വൈ​ത്തി​രി വെ​ടി​വ​യ്പി​ല്‍ ഇ​താ​ദ്യ​മാ​യാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ പ്ര​തി​ക​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യി​ട്ടി​ല്ല.

കഴിഞ്ഞ ആറിനാണ് പൊലീസിന്റെ വെടിയേറ്റ് സിപി ജലീൽ കൊല്ലപ്പെട്ടത്. സംഭവത്തില്‍ മജിസ്റ്റിരിയില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. വയനാട് കലക്ടര്‍ എആര്‍ അജയകുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വ്യാജ ഏറ്റുമുട്ടലിലാണ് ജലീല്‍ കൊല്ലപ്പെട്ടത് എന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com