കൊച്ചി: പെട്രോളിന്റെ വില ഉയരുന്നത് തുടരുന്നു. അതേസമയം ഡീസല്‍ വിലയില്‍ കുറവുണ്ട്. പെട്രോള്‍ ലിറ്ററിന് ഏഴ് പൈസ കൂടിയപ്പോള്‍ ഡീസല്‍ ലിറ്ററിന് അഞ്ച് പൈസയാണ് കുറഞ്ഞത്.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.80 രൂപയാണ് ഇന്നത്തെ വില. ഡീസല്‍ ലിറ്ററിന് 72.42 രൂപയാണുള്ളത്.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 74.49 രൂപയും ഡീസല്‍ 71 രൂപയുമാണുള്ളത്.
കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 74.81 രൂപയും ഡീസല്‍ 71.34 രൂപയുമാണുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ