എസ്എസ്എല്‍ സി ഉത്തരക്കടലാസ് റോഡരികില്‍ വീണ സംഭവം; ജീവനക്കാരന് സസ്‌പെന്‍ഷന്‍

കായണ്ണ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റ് സിബിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെയും ഡ്യൂട്ടി ചാര്‍ജിനെയും പരീക്ഷാ ചുമതലകളില്‍ നിന്നും മാറ്റി
എസ്എസ്എല്‍ സി ഉത്തരക്കടലാസ് റോഡരികില്‍ വീണ സംഭവം; ജീവനക്കാരന് സസ്‌പെന്‍ഷന്‍

 കോഴിക്കോട്:     എസ്എസ്എല്‍സി ഉത്തരക്കടലാസിന്റെ കെട്ട് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. കായണ്ണ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റ് സിബിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെയും ഡ്യൂട്ടി ചാര്‍ജിനെയും പരീക്ഷാ ചുമതലകളില്‍ നിന്നും മാറ്റിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം നടന്ന മലയാളം , സംസ്‌കൃതം , അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് റോഡ് സൈഡില്‍ നിന്നും നാട്ടുകാര്‍ക്ക് കിട്ടിയത്. പരീക്ഷ കഴിഞ്ഞ് പോസ്റ്റ് ചെയ്യുന്നതിനായി കൊണ്ടു പോകുന്നതിനിടെ ബൈക്കില്‍ നിന്നും നഷ്ടപ്പെട്ടതാണെന്നാണ് ജീവനക്കാരന്റെ വാദം. 

ഉത്തരക്കടലാസുകളുടെ സീലുകള്‍ പൊട്ടിച്ചിട്ടില്ലായിരുന്നുവെന്ന് പരിശോധിച്ച  കോഴിക്കോട് ഡപ്യൂട്ടി വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com