കളി വിവിപാറ്റിനോട് വേണ്ട...; കളവ് പറഞ്ഞാല്‍ തടവും പിഴയും 

കളി വിവിപാറ്റിനോട് വേണ്ട...; കളവ് പറഞ്ഞാല്‍ തടവും പിഴയും 

ചെയ്ത വോട്ട് ആര്‍ക്കെന്ന് വിവി പാറ്റ് യന്ത്രത്തില്‍ വരുന്ന സ്ലിപ്പില്‍ കണ്ട് വോട്ടര്‍ക്ക് ബോധ്യപ്പെടാം

തിരുവനന്തപുരം: ചെയ്ത വോട്ട് ആര്‍ക്കെന്ന് വിവി പാറ്റ് യന്ത്രത്തില്‍ വരുന്ന സ്ലിപ്പില്‍ കണ്ട് വോട്ടര്‍ക്ക് ബോധ്യപ്പെടാം. താന്‍ വോട്ടുചെയ്ത ആളുടെ പേരല്ല സ്ലിപ്പില്‍ കാണുന്നതെങ്കില്‍ പരാതിപ്പെടാനും വീണ്ടും വോട്ടുചെയ്യാനും അവകാശമുണ്ട്. പക്ഷേ, വോട്ടര്‍ മനഃപൂര്‍വ്വം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍ കളി കാര്യമാകും. മൂന്നുമാസം വരെ തടവുശിക്ഷയും പതിനായിരം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണത്.

താന്‍ ചെയ്ത സ്ഥാനാര്‍ത്ഥിക്കല്ല വോട്ടെന്ന് വിവിപാറ്റ് യന്ത്രം കാണിച്ചാല്‍ ഉടന്‍ തന്നെ പ്രിസൈഡിങ് ഓഫീസറെ അറിയിക്കാം. അദ്ദേഹം ഫോറം 17(എ)യില്‍ വോട്ടറുടെ വിവരങ്ങള്‍ രേഖപ്പെടുത്തി ഒരിക്കല്‍ കൂടി വോട്ട് ചെയ്യാന്‍ അനുവദിക്കും. രണ്ടാമത്തെ വോട്ട് പ്രിസൈഡിങ് ഓഫീസറുടെയും രാഷ്ട്രീയകക്ഷികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തിലാകും.

എന്നാല്‍ പരാതിക്ക് വിപരീതമായി വോട്ടുചെയ്ത സ്ഥാനാര്‍ത്ഥിക്ക് തന്നെയാണ് വിവിപാറ്റില്‍ കാണിക്കുന്നതെങ്കില്‍ കബളിപ്പിക്കാന്‍ ശ്രമിച്ചതിന് വോട്ടറെ കസ്റ്റഡിയിലെടുക്കാന്‍ പോളിങ് സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരോട് പ്രിസൈഡിങ് ഓഫീസര്‍ക്ക് ആവശ്യപ്പെടാം. ഐപിസി 171-ാം വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റമാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com