ചെറിയമ്മയുടെ മകന്‍ തന്നോടൊപ്പം; ഒരമ്മാവന്‍ സിപിഎം പഞ്ചായത്ത് പ്രസിഡന്റ്; ബന്ധുക്കളുടെ രാഷ്ട്രീയത്തില്‍ ഇടപെടാറില്ല: ശശി തരൂര്‍

ചെറിയമ്മയുടെ മകന്‍ തന്നോടൊപ്പം -  ഒരമ്മാവന്‍ സിപിഎം പഞ്ചായത്ത് പ്രസിഡന്റ് - ബന്ധുക്കളുടെ രാഷ്ട്രീയത്തില്‍ ഇടപെടാറില്ല: ശശി തരൂര്‍
ചെറിയമ്മയുടെ മകന്‍ തന്നോടൊപ്പം; ഒരമ്മാവന്‍ സിപിഎം പഞ്ചായത്ത് പ്രസിഡന്റ്; ബന്ധുക്കളുടെ രാഷ്ട്രീയത്തില്‍ ഇടപെടാറില്ല: ശശി തരൂര്‍


തിരുവനന്തപുരം: ചെറിയമ്മയും ഭര്‍ത്താവും ബിജെപിയില്‍ ചേര്‍ന്നുവെന്ന് വാര്‍ത്തയോട് പ്രതികരിച്ച് ശശി തരൂര്‍ എംപി. അവരെ നേരില്‍ കണ്ടിട്ട് തന്നെ കുറെക്കാലമായി. എന്നാല്‍ അവരുടെ മകന്‍ എന്റെ പ്രചാരണത്തില്‍ സജീവമായുണ്ട്. മറ്റൊരു അടുത്ത ബന്ധു  സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റാണ്. അവരവര്‍ക്ക് അവരുടെ കാഴ്ചപ്പാടിനനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതില്‍ ഒരു തരത്തിലും ഇടപെടാറില്ലെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. 

ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയിലെത്തിയെന്ന വാര്‍ത്തയ്ക്ക്  വലിയ  പ്രചാരം കിട്ടിയതോടെയാണ് പ്രതികരണവുമായി ശശി തരൂര്‍ രംഗത്തെത്തിയത്. എന്നാല്‍ സ്വീകരണത്തിന് ശേഷം 'ഞങ്ങള്‍ പണ്ടേ ബിജെപി അനുഭാവികളാണ്, ഇപ്പോള്‍ ഇങ്ങനെയൊരു ചടങ്ങ് എന്തിനാണെന്ന് അറിയില്ല. ചടങ്ങ് എന്തിന് വേണ്ടിയാണ് സംഘടിപ്പിച്ചതെന്ന് പറയേണ്ടത് സംഘാടകരാണ്. അതേപ്പറ്റി സംഘാടകരോട് തന്നെ ചോദിക്കാം',  ശോഭന ശശികുമാര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.

ശശിതരൂരിന്റെ മാതൃ സഹോദരിക്കും ബന്ധുക്കള്‍ക്കും അടക്കം 14പേര്‍ക്കായിരുന്നു ബിജെപി അധ്യക്ഷന്‍ സംഘടനയില്‍ അംഗത്വം നല്‍കിയത്. ചടങ്ങില്‍ ഇവരെ ഷാഷളണിയിച്ചാണ് പിഎസ് ശ്രീധരന്‍ പിള്ള സ്വീകരിച്ചത്. കൊച്ചിയില്‍ സ്വകാര്യ ഹോട്ടലിലാണ് ചടങ്ങ് നടന്നത്. അംഗത്വം വാങ്ങിയ കുടുംബാംഗങ്ങള്‍ ഫോട്ടോ സെഷനുമായി സഹകരിക്കാനോ മാധ്യമങ്ങളോട് പ്രതികരിക്കാനോ തയ്യാറാകാതെ എളുപ്പം വേദി വിടുകയായിരുന്നു. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചപ്പോഴാണ് ബിജെപിക്കാര്‍ തന്നെയായിരുന്നു തങ്ങളെന്നും എന്തിനാണ് അംഗത്വ വിതരണ ചടങ്ങ് ഇപ്പോള്‍ നടത്തിയത് എന്ന് അറിയില്ലെന്നും ബന്ധുക്കള്‍ പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com