പത്തനം തിട്ടയില്‍ വീണാ ജോര്‍ജ്ജിനെ തോല്‍പ്പിച്ച് സൈബര്‍ സഖാക്കള്‍; സ്ഥാനാര്‍ത്ഥിയില്ലാതെ യുഡിഎഫിന് വിജയം; തിരിച്ചടി

സിപിഐഎം സൈബര്‍ സഖാക്കള്‍ എന്ന ഫേയ്‌സ്ബുക്ക് പേജില്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പാണ് ഇപ്പോള്‍ അവര്‍ക്കുതന്നെ വിനയായിരിക്കുന്നത്
പത്തനം തിട്ടയില്‍ വീണാ ജോര്‍ജ്ജിനെ തോല്‍പ്പിച്ച് സൈബര്‍ സഖാക്കള്‍; സ്ഥാനാര്‍ത്ഥിയില്ലാതെ യുഡിഎഫിന് വിജയം; തിരിച്ചടി

പത്തനംതിട്ട:ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ പ്രചാരണത്തിന് സാമൂഹ്യ മാധ്യമങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താത്തവര്‍ പോലും സമൂഹമാധ്യമപ്രചാരണത്തില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. എല്ലാ പാര്‍ട്ടികള്‍ക്കും ഔദ്യോഗികവും അനൗദ്യോഗികവുമായ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളുമുണ്ട്. അവയിലൂടെ ആശയ പ്രചാരണങ്ങള്‍ നടത്താനും വോട്ടര്‍മാരെ കൈയ്യിലെടുക്കാനും എല്ലാ പാര്‍ട്ടികളും ശ്രമിക്കുന്നു. സിപിഎമ്മിന്റെ പേരിലുള്ള 'സിപിഐഎം സൈബര്‍ സഖാക്കള്‍' എന്ന ഫേയ്‌സ്ബുക്ക് പേജും ഈ വഴിക്കുള്ള ശ്രമങ്ങള്‍ നടത്തി ഇപ്പോള്‍ പുലിവാലു പിടിച്ചിരിക്കുകയാണ്.

സിപിഐഎം സൈബര്‍ സഖാക്കള്‍ എന്ന ഫേയ്‌സ്ബുക്ക് പേജില്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പാണ് ഇപ്പോള്‍ അവര്‍ക്കുതന്നെ വിനയായിരിക്കുന്നത്. പത്തനംതിട്ടയില്‍ ആര് വിജയിക്കും എന്ന് പ്രവചിക്കാനുള്ള ഓണ്‍ലൈന്‍ പോള്‍ ആണ് സംഭവം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ വീണ ജോര്‍ജ്, യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി എന്നിവരുടെ പേരുകള്‍ നല്‍കി, ഇവരില്‍ ആര് ജയിക്കും എന്ന് പ്രവചിക്കാനായിരുന്നു ഫേസ്ബുക്ക് പേജില്‍ ആവശ്യപ്പെട്ടിരുന്നത്. ആന്റോ ആന്റണിയുടെ വിജയം പ്രഖ്യാപിക്കുന്ന വോട്ടെടുപ്പ് ഫലമാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.

പതിനെണ്ണായിരത്തിലധികം പേജ് ലൈക്കും ഇരുപതിനായിരത്തോളം ഫോളോവേഴ്‌സുമുള്ള ഈ പേജില്‍ നടത്തിയ ഓണ്‍ലൈന്‍ പോളില്‍ 41000 പേരാണ് വോട്ട് ചെയ്തത്. ഇതില്‍ വീണ ജോര്‍ജിന് 47% വോട്ടുകള്‍ കിട്ടിയപ്പോള്‍ ആന്റോ ആന്റണിക്ക് 53% വോട്ടുകള്‍ ലഭിച്ചു. സ്വന്തം സ്ഥാനാര്‍ഥിക്കുവേണ്ടി നടത്തിയ വോട്ടെടുപ്പില്‍ ഇതുവരെ നിശ്ചയിക്കാത്ത എതിര്‍ സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാക്കുന്ന ഫലം വന്നത് പേജിന് തിരിച്ചടിയായിരിക്കുകയാണ്.

അതേസമയം, സിപിഐഎം സൈബര്‍ സഖാക്കള്‍ എന്ന ഈ പേജ് സിപിഎമ്മിന്റെ ഔദ്യോഗിക പേജല്ല. എന്നാല്‍, സിപിഎമ്മിനുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ് ഈ ഫേയ്‌സ്ബുക്ക് പേജ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com