ബിഎസ്എൻഎൽ ജീവനക്കാർക്ക് ശമ്പളം ഇന്ന്; പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് സിഎംഡി

കേരളം ഉൾപ്പടെയുള്ള മൂന്ന് സർക്കിളുകളിലും ഡൽഹി കോർപറേറ്റ് ഓഫീസ് ഒഴികെയുള്ള സ്ഥലങ്ങളിലെയും ജീവനക്കാർക്കാണ് ശമ്പളം ഇക്കുറി ലഭിക്കാതിരുന്നത്. 
ബിഎസ്എൻഎൽ ജീവനക്കാർക്ക് ശമ്പളം ഇന്ന്; പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് സിഎംഡി

തിരുവനന്തപുരം: ബിഎസ്എൻഎൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയത് ഇന്ന് പരിഹരിക്കുമെന്ന് സിഎംഡി അനുപം ശ്രീവാസ്തവ. ചരിത്രത്തിൽ ആദ്യമായാണ് ബിഎസ്എൻഎല്ലിൽ ശമ്പളം മുടങ്ങിയത്. കേരളം ഉൾപ്പടെയുള്ള മൂന്ന് സർക്കിളുകളിലും ഡൽഹി കോർപറേറ്റ് ഓഫീസ് ഒഴികെയുള്ള സ്ഥലങ്ങളിലെയും ജീവനക്കാർക്കാണ് ശമ്പളം ഇക്കുറി ലഭിക്കാതിരുന്നത്. 

ബിഎസ്എൻഎല്ലിന്റെ സാമ്പത്തിക ഇടപാടുകളിൽ നിന്ന് ധനസമാഹാരണം നടത്തിയാവും ശമ്പളക്കുടിശ്ശിക തീർക്കുക. 850 കോടി രൂപ ഇത്തരത്തിൽ സമാഹാരിച്ച് വിനിയോ​ഗിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതിന്റെ ഭാ​ഗമായി എംടിഎൻഎൽ ജീവനക്കാർക്ക് ശമ്പളം നൽകിത്തുടങ്ങിയെന്നും അധികൃതർ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com