വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനി 10 ദിവസം കൂടി, ഓണ്‍ലൈന്‍ 

വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈന്‍ ആയി പേരു ചേര്‍ക്കാന്‍ ഇനി 10 ദിവസം കൂടി അവസരം
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനി 10 ദിവസം കൂടി, ഓണ്‍ലൈന്‍ 

തിരുവനന്തപുരം : വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈന്‍ ആയി പേരു ചേര്‍ക്കാന്‍ ഇനി 10 ദിവസം കൂടി അവസരം. തെരഞ്ഞെടുപ്പു കമ്മിഷന്റെ www.ceo.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഇ രജിസ്‌ട്രേഷന്‍ എന്ന ലിങ്കിലാണ് ഇതിനുള്ള സൗകര്യം. പുതുതായി പേരു ചേര്‍ക്കാനും മറ്റൊരു മണ്ഡലത്തിലേക്കു വോട്ട് മാറ്റാനും ആറാം നമ്പര്‍ ഫോമിലാണ് അപേക്ഷിക്കേണ്ടത്. മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളില്‍ പൂരിപ്പിക്കാം.

ഏതു ജില്ലയില്‍, ഏതു മണ്ഡലത്തിലാണോ വോട്ടു ചെയ്യേണ്ടത് അവിടത്തെ ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. ഈ വിവരങ്ങള്‍ ഓണ്‍ലൈന്‍ ഫോമില്‍ നിന്നു തിരഞ്ഞെടുക്കാം. പേര്, വയസ്സ്, നിലവിലെ വിലാസം, സ്ഥിരം വിലാസം, വോട്ടര്‍ ആയ ബന്ധുവിന്റെ പേരുവിവരങ്ങള്‍ എന്നിവ നിര്‍ബന്ധമായി പൂരിപ്പിക്കണം.

വിവരങ്ങള്‍ സാധൂകരിക്കാന്‍ ഫോട്ടോ, വയസ്സ് തെളിയിക്കാനുള്ള രേഖ (ജനന സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി ബുക്ക്, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, ആധാര്‍, ഡ്രൈവിങ്‌ ലൈസന്‍സ് എന്നിവയിലേതെങ്കിലും), മേല്‍വിലാസം തെളിയിക്കാനുള്ള രേഖ (മേല്‍പറഞ്ഞവയ്ക്കു പുറമെ റേഷന്‍ കാര്‍ഡ്, ബാങ്ക്-പോസ്റ്റ് ഓഫിസ് പാസ്ബുക്ക്, വാടകക്കരാര്‍, വാട്ടര്‍-ടെലിഫോണ്‍-ഗ്യാസ് കണക്ഷന്‍ ബില്‍ എന്നിവയിലേതെങ്കിലും) എന്നിവ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്ത ശേഷം ഫോം സമര്‍പ്പിക്കാം. 10 ദിവസത്തിനകം വിവരങ്ങള്‍ പരിശോധിച്ചു തിരഞ്ഞെടുപ്പ് കമ്മിഷന്‍ തുടര്‍നടപടിയെടുക്കും. സംശയനിവാരണത്തിന് ടോള്‍ ഫ്രീ നമ്പര്‍ 1950.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com