'ആകാശത്ത് നിന്ന് പൊട്ടി വീണതല്ല, എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്? '; സീറ്റില്ലാത്തതില്‍ ദുഃഖമെന്ന് കെ വി തോമസ്

ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തീരുമാനം സ്വീകരിക്കുന്നു. പക്ഷേ പറയാമായിരുന്നു.ഒരു ഹിന്റുപോലും തരാതെയാണ് ഈ തീരുമാനം കൈക്കൊണ്ടതില്‍ വേദനയും ദുഃഖവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ഗ്രൂപ്പിന്റെയും പ്രതിന
'ആകാശത്ത് നിന്ന് പൊട്ടി വീണതല്ല, എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്? '; സീറ്റില്ലാത്തതില്‍ ദുഃഖമെന്ന് കെ വി തോമസ്

കൊച്ചി : എറണാകുളം എംപിയായി മാതൃകാ സേവനം കാഴ്ച വച്ച തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടതില്‍ ദുഃഖമുണ്ടെന്ന് കെ വി തോമസ്. എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്, ആകാശത്ത് നിന്ന് പൊട്ടി വീണ ആളല്ല താനെന്നും പ്രായമായത് തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തീരുമാനം സ്വീകരിക്കുന്നു. പക്ഷേ പറയാമായിരുന്നു. അതുണ്ടായില്ല. ആരോഗ്യവും ശേഷിയും ജനങ്ങളുടെ അംഗീകാരവുമുണ്ട്. ഒരു ഹിന്റുപോലും തരാതെയാണ് ഈ തീരുമാനം കൈക്കൊണ്ടതില്‍ വേദനയും ദുഃഖവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏല്‍പ്പിച്ച ജോലികള്‍ ഭംഗിയായി ചെയ്തിട്ടുണ്ട്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്, വല്ലാര്‍പാടം എന്നിങ്ങനെ എല്ലാ പദ്ധതികളും മാതൃകാപരമായി പൂര്‍ത്തീകരിച്ചു. 124 ശതമാനമാണ് എം പി ഫണ്ട് ചെലവഴിച്ചത്. ഒരു ഗ്രൂപ്പിന്റെയും പ്രതിനിധി
യല്ല താനെന്നും അത്തരം വീതം വയ്പ്പാണോ നടന്നതെന്ന് ജനങ്ങളും മാധ്യമങ്ങളും തീരുമാനിക്കട്ടെ. രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലാണ് തനിക്ക് ഇന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

 സാധാരണ കോണ്‍ഗ്രസുകാരനായിരുന്ന തന്നോട് പാര്‍ട്ടി ഒരുപാട് നീതി ചെയ്തിട്ടുണ്ട്. മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍ ജനിച്ച എന്നെ എംപിയും മന്ത്രിയുമൊക്കെയാക്കിയത് പാര്‍ട്ടിയാണ്. പാര്‍ട്ടിക്ക്  എന്നെ വേണ്ടെങ്കില്‍ എങ്ങനെ രാഷ്ട്രീയ രംഗത്തും സാമൂഹ്യരംഗത്തും പ്രവര്‍ത്തിക്കണമെന്ന് എനിക്കറിയാം. പാര്‍ട്ടിയെ സംബന്ധിച്ച എല്ലാ പരിപാടികളിലും സജീവമായി പങ്കെടുത്ത ആളാണ്.

എന്നെ ആര്‍ക്കും കറിവേപ്പിലയായി കളയാന്‍ സാധിക്കില്ല. ജനങ്ങളുടെ വേദനയും ആവശ്യങ്ങളും മനസിലാക്കുന്ന വ്യക്തിയാണ്. ഇന്നലെ ഒന്നര മണിക്കൂര്‍ മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ചിരുന്നു. അവരില്‍ ഒരാള്‍ പോലും ഇങ്ങനെയൊരു കാര്യം പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സജീവ രാഷ്ട്രീയത്തില്‍ തുടരുമെന്നും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com