കടവ് കടക്കാന്‍ ബോട്ട് വിട്ടുനല്‍കിയില്ല; ആദിവാസി യുവതിയെയും നവജാതശിശുവിനെയും ചുമലിലേറ്റി ബന്ധുക്കള്‍ നടന്നത് അഞ്ച് കിലോമീറ്റര്‍

കടവുകടക്കാന്‍ ബോട്ടു വിട്ടുനല്‍കാത്തതിനാല്‍ പ്രസവാനന്തരം യുവതിയെയും നവജാതശിശുവിനെയും ബന്ധുക്കള്‍   വീട്ടിലെത്തിച്ചത് അഞ്ചു കിലോമീറ്റര്‍ ചുമലിലേറ്റി
കടവ് കടക്കാന്‍ ബോട്ട് വിട്ടുനല്‍കിയില്ല; ആദിവാസി യുവതിയെയും നവജാതശിശുവിനെയും ചുമലിലേറ്റി ബന്ധുക്കള്‍ നടന്നത് അഞ്ച് കിലോമീറ്റര്‍

കാട്ടാക്കട: കടവുകടക്കാന്‍ ബോട്ടു വിട്ടുനല്‍കാത്തതിനാല്‍ പ്രസവാനന്തരം യുവതിയെയും നവജാതശിശുവിനെയും ബന്ധുക്കള്‍   വീട്ടിലെത്തിച്ചത് അഞ്ചു കിലോമീറ്റര്‍ ചുമലിലേറ്റി. തെന്മല സെറ്റില്‍മെന്റിലെ കണ്ണാമാംമൂട് കിഴക്കുംകര പുത്തന്‍ വീട്ടില്‍ ശ്രീകുമാര്‍ വസന്തകാണിക്കാരി  ദമ്പതികള്‍ക്കാണ് ഈ ദുരനുഭവമുണ്ടായത്. നെയ്യാര്‍ഡാം റേഞ്ച് ഓഫീസര്‍ കനിയാത്തതിനാല്‍ പുരവിമല കടവില്‍ നിന്നാണ് ഇവരെ ചുമലിലേറ്റിയത്.  

എസ്എടി ആശുപത്രിയിലായിരുന്നു പ്രസവം. ശസ്ത്രക്രിയ വേണ്ടി വന്നതിനാല്‍  യുവതിക്കു മൂന്നുമാസത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. അതിനാല്‍, വീട്ടിലേക്കു പോകാന്‍ ബോട്ട് വിട്ടുനല്‍കണമെന്ന് അഭ്യര്‍ഥിച്ച് ഇവര്‍ റേഞ്ച് ഓഫീസറെ സമീപിച്ചു. എന്നാല്‍,  വാടക നല്‍കാമെന്ന് പറഞ്ഞിട്ടും ഓഫീസര്‍ കനിഞ്ഞില്ല. പകരം യുവതിയെയും ബന്ധുക്കളെയും ആക്ഷേപിച്ച് തിരിച്ചയച്ചതായും  ആരോപണമുണ്ട്.  റേഞ്ച് ഓഫീസറുടെ നടപടിയില്‍ ആദിവാസി സംഘടനകള്‍ പ്രതിഷേധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com