കേരളത്തിൽ ബിജെപിയും കോൺ​ഗ്രസും അളിയന്മാർ ; രാഹുൽ പ്രധാനമന്ത്രി ആകണമെങ്കിൽ ഇടതുഎംപിമാരും കൈപൊക്കണം : ജി സുധാകരൻ

വ​ർ​ഗീ​യ​ത​യെ ചെ​റു​ക്കാ​ൻ കേ​ര​ള​ത്തി​ലെ പി​ണ​റാ​യി സ​ർ​ക്കാ​ർ വി​ക​സ​നം ആ​യു​ധ​മാ​ക്കു​ക​യാ​ണെ​ന്നും സു​ധാ​ക​ര​ൻ
കേരളത്തിൽ ബിജെപിയും കോൺ​ഗ്രസും അളിയന്മാർ ; രാഹുൽ പ്രധാനമന്ത്രി ആകണമെങ്കിൽ ഇടതുഎംപിമാരും കൈപൊക്കണം : ജി സുധാകരൻ

തിരുവനന്തപുരം : കേരളത്തിൽ ബിജെപിയും കോൺ​ഗ്രസും അളിയനും അളിയനും പോലെയാണ് പ്രവർത്തിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ.  ഇ​ട​തു​പ​ക്ഷ എം​പി​മാ​ർ കൈ​പൊ​ക്കി​യാ​ൽ മാ​ത്ര​മേ രാ​ഹു​ൽ ഗാ​ന്ധി​ക്കോ സോ​ണി​യ ഗാ​ന്ധി​ക്കോ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ ഇ​നി ക​ഴി​യൂ എന്നും സുധാകരൻ പറഞ്ഞു. 

കേ​ര​ള​ത്തി​ൽ രാ​ഹു​ൽ​ഗാ​ന്ധി എ​ത്തു​മ്പോ​ൾ ചി​ല വി​കാ​ര പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്താ​റു​ണ്ട്. എന്നാൽ ഡ​ൽ​ഹി​യി​ൽ ചെ​ന്നാ​ൽ സീ​താ​റാം യെ​ച്ചൂ​രി​ക്കൊ​പ്പ​മാ​ണ് നി​ൽ​ക്കു​ന്ന​ത്. അ​വി​ടെ രാ​ഹു​ൽ​ഗാ​ന്ധി ഇ​ട​തു​പ​ക്ഷ​ത്തെ ഒ​ന്നും പ​റ​യാ​റി​ല്ല. ഇ​ത് കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സു​കാ​ർ മ​ന​സി​ലാ​ക്ക​ണം. അ​ടു​ത്ത​താ​യി കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ വ​രാ​ൻ പോ​കു​ന്ന​ത് ഇ​ട​തു​പ​ക്ഷ പി​ന്തു​ണ​യോ​ടു​കൂ​ടി​യു​ള്ള മ​ത​നി​ര​പേ​ക്ഷ സ​ർ​ക്കാ​രാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും അ​ളി​യ​നും അ​ളി​യ​നും പോ​ലെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്നത്. എ​ന്നാ​ൽ കേ​ന്ദ്ര​ത്തി​ലെ കോ​ണ്‍​ഗ്ര​സ് അ​ങ്ങ​നെ​യ​ല്ല​. കേ​ര​ള​ത്തി​ൽ ബി​ജെ​പി​യ്ക്ക് ഒ​രു സാ​ധ്യ​ത​യും ഇ​ല്ല. വ​ർ​ഗീ​യ​ത​യെ ചെ​റു​ക്കാ​ൻ കേ​ര​ള​ത്തി​ലെ പി​ണ​റാ​യി സ​ർ​ക്കാ​ർ വി​ക​സ​നം ആ​യു​ധ​മാ​ക്കു​ക​യാ​ണെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com