കോൺ​ഗ്രസിനെ നമ്പാൻ നിൽക്കേണ്ട; എസ്ഡിപിഐയുടെ പിന്തുണ തേടാൻ യുഡിഎഫ് നേതാക്കൾ നടത്തുന്നത് രാഷ്ട്രീയ തീക്കളിയെന്ന് വിഎസ്

ആർഎസ് എസിന്റെ മറുവശമാണ് എസ്ഡിപിഐ. അത്തരമൊരു സംഘത്തിന്റെ പിന്തുണ തേടിപോകുന്ന യുഡിഎഫ് നീക്കം വലിയ അപകടമാണെന്നും അവസാനിപ്പിക്കാൻ നേതാക്കൾ തയ്യാറാവണമെന്നും
കോൺ​ഗ്രസിനെ നമ്പാൻ നിൽക്കേണ്ട; എസ്ഡിപിഐയുടെ പിന്തുണ തേടാൻ യുഡിഎഫ് നേതാക്കൾ നടത്തുന്നത് രാഷ്ട്രീയ തീക്കളിയെന്ന് വിഎസ്

തിരുവനന്തപുരം:  കോൺ​ഗ്രസ് പാർട്ടിയെ നമ്പാൻ കഴിയില്ലെന്ന് ഭരണ പരിഷ്കരണ കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ. അതുകൊണ്ടാണ് കോൺ​ഗ്രസിൽ നിന്നും ബിജെപിയിലേക്ക് കൂട്ടപ്പലാനം നടക്കുന്നത്. രാത്രിയുടെ മറവിൽ എസ്ഡിപിഐയുടെ പിന്തുണ തേടി യുഡിഎഫ് നടത്തിയത് രാഷ്ട്രീയ തീക്കളിയാണെന്നും അദ്ദേഹം ആരോപിച്ചു. 

ആർഎസ് എസിന്റെ മറുവശമാണ് എസ്ഡിപിഐ. അത്തരമൊരു സംഘത്തിന്റെ പിന്തുണ തേടിപോകുന്ന യുഡിഎഫ് നീക്കം വലിയ അപകടമാണെന്നും അവസാനിപ്പിക്കാൻ നേതാക്കൾ തയ്യാറാവണമെന്നും വിഎസ് ആവശ്യപ്പെട്ടു. 

മികച്ച തെരഞ്ഞെടുപ്പ് പ്രവർത്തനം കാഴ്ച വച്ചാൽ തിരുവനന്തപുരത്ത് എൽഡിഎഫിലേക്ക് വോട്ട് മറിയുമെന്നും സീറ്റ് തിരിച്ച് പിടിക്കാനാവുമെന്നും വിഎസ് പറഞ്ഞു. തലസ്ഥാനത്ത് എൽഡിഎഫ് തരം​ഗമുണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷ. അമിത വിശ്വാസമില്ലാതെ അക്ഷീണം പ്രയത്നിച്ചാൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലം തിരിച്ചു പിടിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com