വിദ്യാര്‍ത്ഥി നേതാവില്‍ നിന്ന് നാടിന്റെ അമരത്തേക്ക്; ആലത്തൂരില്‍ പുതുചരിത്രമെഴുതാന്‍ രമ്യ എത്തുന്നു

പുതുതലമുറയുടെ ഊര്‍ജ്ജസ്വലമായ കാഴ്ച്ചപ്പാടുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും കൂടി നമുക്കിനി കാതോര്‍ക്കാം. 
വിദ്യാര്‍ത്ഥി നേതാവില്‍ നിന്ന് നാടിന്റെ അമരത്തേക്ക്; ആലത്തൂരില്‍ പുതുചരിത്രമെഴുതാന്‍ രമ്യ എത്തുന്നു

ചെറുപ്പക്കാര്‍ പൊതുരംഗത്തേത്ത് കടന്നുവരുന്നത് നമുക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യാം. പുതുതലമുറയുടെ ഊര്‍ജ്ജസ്വലമായ കാഴ്ച്ചപ്പാടുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും കൂടി നമുക്കിനി കാതോര്‍ക്കാം. ഇത്തവണ ആലത്തൂരിലെ കോണ്‍ഗ്രസ് സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ഒരു ചെറുപ്പക്കാരിയുടെ പേരാണ്, രമ്യ ഹരിദാസ്.

കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രമ്യ കെഎസ്‌യുവിലൂടെയാണ് തന്റെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയത്. സീറ്റുണ്ടോ എന്ന് ഉറപ്പിക്കുന്നതിന് മുന്‍പ് തന്നെ പ്രചരണത്തിന് ഇറങ്ങിയതാണ് ഇവര്‍. സീറ്റ് കിട്ടിയാല്‍ സന്തോഷം ഇല്ലെങ്കില്‍ പരിഭവമില്ല എന്ന നിലപാടിലാണ് രമ്യ. 

രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ആറുവര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ടായിരുന്നു രമ്യയുടെ ജീവിതം മാറ്റിമറിച്ചത്. നാലുദിവസമായി നടന്ന ടാലന്റ് ഹണ്ടില്‍ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കി രമ്യ തിളങ്ങിയപ്പോള്‍ രാഹുല്‍ അവരിലെ നേതൃപാടവം തിരിച്ചറിഞ്ഞു.

വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌യുവിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയശേഷം ഗാന്ധിയന്‍ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവര്‍ത്തകയായിരുന്നു. ഏകതാപരിഷത്ത് നടത്തിയ ആദിവാസിദളിത് സമരങ്ങളിലും ദിവ്യ പങ്കെടുത്തിട്ടുണ്ട്. 

2015 മുതല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് ദിവ്യ. 2012ല്‍ ജപ്പാനില്‍ നടന്ന ലോകയുവജനസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോഓര്‍ഡിനേറ്റര്‍മാരില്‍ ഒരാളാണ്. ഗാന്ധിയന്‍ ഡോ. പിവി രാജഗോപാലിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ സമരങ്ങളില്‍ അണിചേര്‍ന്നിട്ടുണ്ട്. 

രാഷ്ട്രീയത്തില്‍ മാത്രമല്ല കലാപരമായ വിഷയങ്ങളിലും രമ്യ ഒട്ടും പിന്നിലല്ല. ജില്ല, സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. വരുമാനത്തിന് വേണ്ടി ഇടയ്ക്ക് ഇടയ്ക്ക് നൃത്താധ്യാപികയുടെ വേഷവും എടുത്തണിഞ്ഞു.

കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളി പിപി ഹരിദാസന്റെയും രാധയുടെയും മകളാണ് രമ്യ ഹരിദാസ്. ഇന്ദിരാ ആവാസ് യോജന പദ്ധതിയിലൂടെ ലഭിച്ച തുക ഉപയോഗിച്ചാണ് അടുത്തിടെ ഒരു കൊച്ചുവീട് നിര്‍മിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com