ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വം : കാസര്‍കോട് ഡിസിസിയില്‍ പൊട്ടിത്തെറി ; 18 പേര്‍ രാജിക്കൊരുങ്ങുന്നു

ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്ന സുബ്ബറായിയും കടുത്ത അതൃപ്തിയിലാണ്
ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വം : കാസര്‍കോട് ഡിസിസിയില്‍ പൊട്ടിത്തെറി ; 18 പേര്‍ രാജിക്കൊരുങ്ങുന്നു

കാസര്‍കോട് : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാജ്‌മോഹന്‍ ഉണ്ണിത്താനെ നിശ്ചയിച്ചതില്‍ കാസര്‍കോട് ഡിസിസിയില്‍ കടുത്ത പ്രതിഷേധം. ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ പ്രതിഷേധിച്ച് 18 ഓളം ഡിസിസി ഭാരവാഹികള്‍ രാജിക്കൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഡിസിസി സെക്രട്ടറി അഡ്വ. ഗോവിന്ദനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കാസര്‍കോട് മണ്ഡലത്തില്‍ സുബ്ബറായിയെയാണ് കോണ്‍ഗ്രസ് പരിഗണിച്ചിരുന്നത്. സുബ്ബറായിയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചതായും വാര്‍ത്തകല്‍ വന്നിരുന്നു. ഇതിനിടെയാണ് പൊടുന്നനെ പട്ടികയില്‍ മാറ്റമുണ്ടാകുകയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്ഥാനാര്‍ത്ഥിയാകുകയും ചെയ്തത്. 

ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്ന സുബ്ബറായിയും കടുത്ത അതൃപ്തിയിലാണ്. അദ്ദേഹം കെപിസിസി അംഗത്വം രാജിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്‌മോഹന്‍ ഉണ്ണിത്താനെ സ്ഥാനാര്‍ത്ഥിയാത്തിയതില്‍ കാസര്‍കോട്ടെ പ്രാദേശിക നേതൃത്വത്തിനും പ്രതിഷേധമുണ്ട്. സുബ്ബറായിയെ തഴഞ്ഞതില്‍ ലീഗ് പ്രാദേശിക നേതൃത്വത്തിനും അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുണ്ട്. 

ഇടഞ്ഞു നില്‍ക്കുന്ന ഡിസിസി നേതാക്കള്‍ ഇന്ന് യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ അനുനയ നീക്കവുമായി കെപിസിസി നേതൃത്വം രംഗത്തെത്തി. പ്രതിഷേധക്കാരുമായി നേതാക്കള്‍ ചര്‍ച്ച നടത്തും. പ്രതിഷേധത്തില്‍ നിന്നും പിന്മാറാനും, രാജി ഒഴിവാക്കാനും നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com