ഒടുവില്‍ കെഎസ്ആര്‍ടിസി വഴങ്ങി; ബസുകളിലെ സര്‍ക്കാര്‍ പരസ്യങ്ങല്‍ നീക്കി

ബസുകളിലെ സര്‍ക്കാര്‍ പരസ്യം നീക്കില്ലെന്ന നിലപാടില്‍ നിന്ന അയഞ്ഞ് കെഎസ്ആര്‍ടിസി.
ഒടുവില്‍ കെഎസ്ആര്‍ടിസി വഴങ്ങി; ബസുകളിലെ സര്‍ക്കാര്‍ പരസ്യങ്ങല്‍ നീക്കി

തിരുവനന്തപുരം: ബസുകളിലെ സര്‍ക്കാര്‍ പരസ്യം നീക്കില്ലെന്ന നിലപാടില്‍ നിന്ന അയഞ്ഞ് കെഎസ്ആര്‍ടിസി. പരസ്യം നീക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നിലപാട് കടുപ്പിച്ചതോടെയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ പരസ്യങ്ങള്‍ നീക്കാന്‍ കെഎസ്ആര്‍ടിസി വഴങ്ങിയത്. പരസ്യങ്ങള്‍ ഇന്നലെ രാത്രിയോടെ ഏകദേശം പൂര്‍ണമായി നീക്കം ചെയ്തു. 

ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് മുന്‍പു പരസ്യങ്ങള്‍ നീക്കണമെന്ന് യൂണിറ്റുകള്‍ക്ക് എംഡി ഉത്തരവ് നല്‍കിയിരുന്നു. ഏതെങ്കിലും ഡിപ്പോയില്‍ പരസ്യം നീക്കം ചെയ്തില്ലെങ്കില്‍ യൂണിറ്റ് ഓഫിസര്‍മാര്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും എംഡി എംപി ദിനേശ് ഇന്നലെ കൈമാറി. ദിവസങ്ങള്‍ക്ക് മുന്‍പു നീക്കാന്‍ ഉത്തരവിട്ടെങ്കിലും നിര്‍ദേശം ലഭിച്ചില്ലെന്ന നിലപാടിലായിരുന്നു കെഎസ്ആര്‍ടിസി. 


സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലേയും കെഎസ്ആര്‍ടിസി ബസുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെയും സര്‍ക്കാര്‍ പരസ്യം പൂര്‍ണമായി നീക്കി വകുപ്പു സെക്രട്ടറിമാര്‍ ഇന്നു തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ ഉത്തരവിട്ടു. ഭൂരിപക്ഷം സൈറ്റുകളിലെയും സര്‍ക്കാര്‍ പരസ്യങ്ങളും മന്ത്രിമാരുടെ ചിത്രങ്ങളും നീക്കിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ സൈറ്റില്‍നിന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങളും മറ്റും നീക്കം ചെയ്യേണ്ടതിനാല്‍ താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com