കെവി തോമസിന് പാര പണിതത് എറണാകുളത്തെ എംഎല്‍എമാര്‍; ജയസാധ്യതയില്ലെന്ന് കത്ത് നല്‍കി

എറണാകുളത്തെ സിറ്റിങ് എംപി കെ വി തോമസിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചത് തോമസിന് എതിരെ എറണാകുളത്തെ എംഎല്‍എമാര്‍ കത്ത് നല്‍കിയതിനെ തുടര്‍ന്ന്.
കെവി തോമസിന് പാര പണിതത് എറണാകുളത്തെ എംഎല്‍എമാര്‍; ജയസാധ്യതയില്ലെന്ന് കത്ത് നല്‍കി

കൊച്ചി: എറണാകുളത്തെ സിറ്റിങ് എംപി കെ വി തോമസിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചത് തോമസിന് എതിരെ എറണാകുളത്തെ എംഎല്‍എമാര്‍ കത്ത് നല്‍കിയതിനെ തുടര്‍ന്ന്. എറണാകുളത്ത് നിന്നുള്ള എംഎല്‍എ മാര്‍ തോമിസിന് ജയസാധ്യതയില്ലെന്ന് വാദിച്ചതോടെയാണ് ഹൈബി ഈഡന്് നറുക്കുവീണത്.

ഇവര്‍ തോമസിന് വേണ്ടി പ്രവര്‍ത്തിക്കാനാകില്ലെന്ന് കാട്ടി സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കുകയായിരുന്നു. കത്ത് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് കൈമാറുകയായിരുന്നു. സോണിയ ഗാന്ധി, മന്‍മോഹന്‍ സിംഗ് എന്നിവര്‍ക്ക് തോമസിനെ മത്സരിപ്പിക്കണമെന്ന താല്‍പര്യമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അനുനയ ശ്രമങ്ങളുടെ ഭാഗമായി തോമസിനെ സോണിയ ഗാന്ധി ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. 

നേരത്തെ കെവി തോമസ് തനിക്ക് സീറ്റ് നിഷേധിച്ചതിനെതിരെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിത്തെറിച്ചിരുന്നു. എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് കെവി തോമസ് ചോദിച്ചു. കോണ്‍ഗ്രസ് തന്നോട് അനീതി കാട്ടി, ഒഴിവാക്കുമെന്ന കാര്യം ഒരാളും തന്നോട് പറഞ്ഞില്ല. താന്‍ ആകാശത്തില്‍ നിന്ന് പൊട്ടിവീണതല്ല. പ്രായമായത് തന്റെ തെറ്റാണോ എന്നായിരുന്നു കെവി തോമസിന്റെ വൈകാരികമായ ചോദ്യം.

ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കെവി തോമസ് വ്യക്തമായ മറുപടി നല്‍കാതിരുന്നതും ശ്രദ്ധേയമായി. ഇതേക്കുറിച്ച് ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉണ്ടായെങ്കിലും കെവി തോമസ് ബിജെപിയിലേക്ക് പോകില്ല എന്ന് ഉറപ്പിച്ച് പറയാന്‍ തയ്യാറായില്ല. ജനങ്ങള്‍ക്കൊപ്പം നിന്ന് മുന്നോട്ടുപോകുമെന്ന് കെവി തോമസ് ആവര്‍ത്തിച്ചു.

പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എന്ത് ചെയ്യണമെന്നും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ തുടരണമെന്നും തനിക്കറിയാമെന്ന് കെവി തോമസ് പറഞ്ഞു സീറ്റില്ലെങ്കിലും താന്‍ രാഷ്ട്രീയത്തില്‍ തുടരും. ഹൈബിക്കുവേണ്ടി പ്രചാരണത്തിന്  ഇറങ്ങുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പറയാനാകില്ല എന്നായിരുന്നു മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com