ചക്കയ്ക്ക് തീവില, കിലോഗ്രാമിന് 25 രൂപ; കിട്ടാനുമില്ല

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വിളവ്  കുറഞ്ഞതിനാല്‍ വിപണിയില്‍ ചക്കയ്ക്ക് റെക്കോഡ് വില
ചക്കയ്ക്ക് തീവില, കിലോഗ്രാമിന് 25 രൂപ; കിട്ടാനുമില്ല

കൊച്ചി: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വിളവ്  കുറഞ്ഞതിനാല്‍ വിപണിയില്‍ ചക്കയ്ക്ക് റെക്കോഡ് വില.  കമ്പോളത്തില്‍ പഴംച്ചക്കയ്ക്ക് കിലോ 14 മുതല്‍ 18 രൂപ വരെയാണ്  വില. വരിക്കയ്ക്ക് 20 മുതല്‍  25 രൂപ വരെയുണ്ട്. കര്‍ഷകന് ശരാശരി ഒരു പഴംച്ചക്കയ്ക്ക് 25 മുതല്‍  50 രൂപ വരെ ലഭിക്കുന്നുണ്ട്. വരിക്കയ്ക്ക് ഇത് 50 മുതല്‍ 100 രൂപ വരെയാണ്. 

പ്രമേഹരോഗികള്‍ ഉള്‍പ്പെടെ ചക്ക വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതും വില വര്‍ധിക്കാന്‍ കാരണമായി.  സംസ്ഥാന ഫലമെന്ന പദവി ലഭിച്ചതിനെ തുടര്‍ന്നുണ്ടായ ഡിമാന്‍ഡും  മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം വര്‍ധിച്ചതും കര്‍ഷകര്‍ക്ക് തുണയായി. 

ഇക്കുറി  ഇടിച്ചക്കയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. പ്രമേഹപ്രതിരോധത്തിന് പച്ചച്ചക്ക ഫലപ്രദമാണെന്ന്  തെളിഞ്ഞതോടെയാണ് ഇടിച്ചക്കയ്ക്ക് ആവശ്യക്കാര്‍ ഏറിയത്.  ഡിസംബര്‍  മുതല്‍ മെയ് വരെയാണ്  ചക്കയുടെ സീസണ്‍. ഒന്നും  രണ്ടും വിളവാണ് സാധാരണ ലഭിക്കാറുള്ളത്.  എന്നാല്‍, ഇക്കുറി രണ്ടാം വിളവും ഇല്ലാത്ത സ്ഥിതിയാണ്. കാലാവസ്ഥാ വ്യതിയാനമാണ് കാരണമെന്ന് കൃഷി ഉദ്യോഗസ്ഥര്‍ പറയുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ദിനംപ്രതി 25 ടണ്ണിന്റെ  ഓര്‍ഡര്‍ ലഭിക്കുന്നുണ്ടെങ്കിലും കൊടുക്കാന്‍ ഇല്ല. കഴിഞ്ഞ വര്‍ഷം ദിനംപ്രതി 10 മുതല്‍ 40 ലോഡ് വരെ പോയിരുന്നു.  ഇപ്പോള്‍ ഒരു ലോഡ് നിറയാന്‍ രണ്ടും മൂന്നും ദിവസം വേണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com