നാലു ജില്ലകളില്‍ സൂര്യാഘാതത്തിന് സാധ്യത ; മുന്നറിയിപ്പ്, ജാഗ്രതാനിര്‍ദേശം

താപനില മൂന്ന് ഡിഗ്രി   വരെ ഉയരുമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നല്‍കുന്ന മുന്നറിയിപ്പ്
നാലു ജില്ലകളില്‍ സൂര്യാഘാതത്തിന് സാധ്യത ; മുന്നറിയിപ്പ്, ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം : സംസ്ഥാനത്തെ നാലു ജില്ലകളില്‍ സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. താപനില മൂന്ന് ഡിഗ്രി   വരെ ഉയരുമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നല്‍കുന്ന മുന്നറിയിപ്പ്. 

വെള്ളിയാഴ്ച 37 ഡിഗ്രി രേഖപ്പെടുത്തിയപ്പോള്‍ ഇന്നലെ ഏറ്റവും ഉയര്‍ന്ന താപനില 36 ഡിഗ്രിയായി.  20ന് തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും സാമാന്യം നല്ല ചൂടുണ്ടാകും. 21നു കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ താപനില വീണ്ടും ഉയര്‍ന്നേക്കും. 22ന് ചൂട് അല്‍പം കുറഞ്ഞേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  

സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങള്‍ക്കായി നിർദേശങ്ങളും ദുരന്ത നിവാരണ അതോറിട്ടി മുന്നോട്ടുവെച്ചു. പൊതുജനങ്ങള്‍ 11 am മുതല്‍ 3 pm വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം.  നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. രോഗങ്ങള്‍ ഉള്ളവര്‍ 11 am മുതല്‍ 3 pm വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക; കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക തുടങ്ങിയവ നിർദേശങ്ങളിൽ ഉൾപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com