പ്രസവത്തിനിടെ രക്തസമ്മര്‍ദ്ദം കുറഞ്ഞു: അമ്മയും കുഞ്ഞും മരിച്ചു

കാഞ്ഞങ്ങാടുള്ള സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അമ്മയും കുഞ്ഞും മരിച്ചത്.
പ്രസവത്തിനിടെ രക്തസമ്മര്‍ദ്ദം കുറഞ്ഞു: അമ്മയും കുഞ്ഞും മരിച്ചു

കാസര്‍കോട്: പ്രസവത്തിനിടെ രക്തംസമ്മര്‍ദ്ദം കുറഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാടാണ് സംഭവം. കാഞ്ഞങ്ങാട് സൗത്ത് ചിത്താരിയിലെ എകെ മജീദിന്റെ ഭാര്യ ഹസീനയും (26 വയസ്)  കുഞ്ഞുമാണ് മരിച്ചത്. പ്രസവത്തിനിടെ രക്തസമ്മര്‍ദ്ദം കുറഞ്ഞപോയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തച്ചങ്ങാട് സ്വദേശിനിയാണ് ഹസീന. കാഞ്ഞങ്ങാടുള്ള സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അമ്മയും കുഞ്ഞും മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com