ലീഗിന്റെ ഉരുക്കുകോട്ട: കുഞ്ഞാപ്പയോട് ഏറ്റുമുട്ടാന്‍ പഴയ എതിരാളിയുടെ മകന്‍; മാറുമോ മലപ്പുറത്തിന്റെ മനസ്സ്?

മുസ്‌ലിം ലീഗിന്റെ ഉരുക്കുകോട്ട. ഏഴ് പതിറ്റാണ്ടിലെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ എല്‍ഡിഎഫിനൊപ്പം നിന്നത് 2004ല്‍ മാത്രം
ലീഗിന്റെ ഉരുക്കുകോട്ട: കുഞ്ഞാപ്പയോട് ഏറ്റുമുട്ടാന്‍ പഴയ എതിരാളിയുടെ മകന്‍; മാറുമോ മലപ്പുറത്തിന്റെ മനസ്സ്?

മുസ്‌ലിം ലീഗിന്റെ ഉരുക്കുകോട്ട. ഏഴ് പതിറ്റാണ്ടിലെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ എല്‍ഡിഎഫിനൊപ്പം നിന്നത് 2004ല്‍ മാത്രം. സിപിഎം നേതാവ് ടികെ ഹംസ ചെങ്കൊടി പാറിച്ചപ്പോള്‍ മണ്ഡലത്തിന്റെ പേര് മഞ്ചേരി. 2009ല്‍ മഞ്ചേരി മലപ്പുറമായി. വീണ്ടും ലീഗിന്റെ കൈകളില്‍. ആറ് തവണ ഇ അഹമ്മദ് മലപ്പുറത്തിന്റെ പ്രതിനിധിയായി. 2017ല്‍ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടി ജയിച്ചു കയറിയത് സിപിഎമ്മിലെ എംബി ഫൈസലിനെ 1,71,023 വോട്ടിന് പിന്നിലാക്കി. എന്‍ ശ്രീപ്രകാശ് ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി. 

ലീഗിന് വേണ്ടി കുഞ്ഞാലിക്കുട്ടി വീണ്ടുമിറങ്ങുമ്പോള്‍ ഇടത് പക്ഷം രംഗത്തിറക്കിയിരിക്കുന്നത് എസ്എഫ്‌ഐ നേതാവ് വിപി സാനുവിനെ. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നും സാനു കുഞ്ഞാലിക്കുട്ടിക്ക് എതിരെ മത്സരിക്കാനെത്തുമ്പോള്‍ മറ്റൊരു പ്രത്യേകതകൂടിയുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് എതിരെ 1991ല്‍ കുറ്റിപ്പുറത്ത് നിന്ന് നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിപി സക്കറിയയുടെ മകനാണ് വിപി സാനു. 

ലോക്‌സഭ തെരഞ്ഞെടുപ്പ് 

കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട,മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നിവയാണ് മണ്ഡലത്തിലെ നിയമസഭ മണ്ഡലങ്ങള്‍. 2014ല്‍ ഏഴ് മണ്ഡലങ്ങളിലും മുന്നിട്ടുനിന്നത് മുസ്‌ലിം ലീഗ്. ഇ അഹമ്മദിന്റെ മരണശേഷം 2017ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടി മത്സരിക്കാനിറങ്ങിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി ഡിവൈഎഫ്‌ഐ നേതാവ് എംബി ഫൈസല്‍. അഹമ്മദിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടക്കാതെ കുഞ്ഞാലിക്കുട്ടിയ്ക്ക് വെല്ലുവിളിയാകാന്‍  ഫൈസലിന് സാധിച്ചു. 1,94,739 വോട്ടുകളില്‍ നിന്ന് ഭൂരിപക്ഷം 1,71,023 ആയി കുറഞ്ഞു. സിപിഎം വോട്ട് ശതമാനം എട്ട് ശതമാനത്തോളം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

2016 നിയമസഭ തെരഞ്ഞെടുപ്പ്

ഇടത് തരംഗം ആഞ്ഞുവീശയ തെരഞ്ഞെടുപ്പില്‍ മലപ്പുറം യുഡിഎഫിനൊപ്പം ഉറച്ചുനിന്നു. ഏഴുസീറ്റും മുസ്‌ലിം ലീഗ് തൂത്തുവാരി. വേങ്ങര-പികെ കുഞ്ഞാലിക്കുട്ടി, മഞ്ചേരി-എം ഉമ്മര്‍, പെരിന്തല്‍മണ്ണ-മഞ്ഞളാംകുഴി അലി, കൊണ്ടോട്ടി-ടിവി ഇബ്രാഹിം, വള്ളികുന്ന്-പി അബ്ദുല്‍ ഹമീദ്, മങ്കട- ടിഎ അഹമ്മദ് കബീര്‍, മലപ്പുറം-പി ഉബൈദുല്ല എന്നിവര്‍ ലീഗിന്റെ പടക്കുതിരകളായി. എന്നാല്‍, മലപ്പുറം ലോക്‌സഭ  ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി ജയിച്ചതോടെ ഒഴിവുവന്ന വേങ്ങരയില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കെഎന്‍എ ഖാദര്‍ മണ്ഡലം നിലനിര്‍ത്തിയെങ്കിലും വോട്ടുശതമാനം കുറഞ്ഞു. 

ആകെ വോട്ടര്‍മാര്‍: 13,40547
പുരുഷ വോട്ടര്‍മാര്‍: 6,74,753
സ്ത്രീ വോട്ടര്‍മാര്‍: 6,65794

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com