വി​വ​രാ​വ​കാ​ശ രേഖയ്ക്ക് രണ്ടുരൂപ മതി: ഉത്തരവുമായി വിവരാവകാശ കമീഷൻ 

വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള അ​പേ​ക്ഷ​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ രേ​ഖ​ക​ൾ ന​ൽ​കു​മ്പോ​ൾ പേ​ജ് ഒ​ന്നി​ന് ര​ണ്ടു​രൂ​പ നി​ര​ക്കി​ൽ മാ​ത്ര​മേ ഈടാക്കാവൂവെന്ന് വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ
വി​വ​രാ​വ​കാ​ശ രേഖയ്ക്ക് രണ്ടുരൂപ മതി: ഉത്തരവുമായി വിവരാവകാശ കമീഷൻ 

കൊ​ച്ചി: വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള അ​പേ​ക്ഷ​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ രേ​ഖ​ക​ൾ ന​ൽ​കു​മ്പോ​ൾ പേ​ജ് ഒ​ന്നി​ന് ര​ണ്ടു​രൂ​പ നി​ര​ക്കി​ൽ മാ​ത്ര​മേ ഈടാക്കാവൂവെന്ന് സംസ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. സ്കെ​ച്ച്, പ്ലാ​ൻ എ​ന്നി​വ ന​ൽ​കു​മ്പോ​ൾ റ​വ​ന്യൂ വ​കു​പ്പ് 500 രൂ​പ​യും ജി.​എ​സ്.​ടി​യും ഈ​ടാ​ക്കു​ന്ന​ത്​ ചോ​ദ്യം​ചെ​യ്ത്​ സ​മ​ർ​പ്പി​ച്ച അ​പ്പീ​ലി​ലാ​ണ് മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ വി​ൻ​സെ​ൻ എം.​പോ​ൾ അ​ധ്യ​ക്ഷ​നാ​യ ഫു​ൾ​ബെ​ഞ്ചി​​െൻറ സു​പ്ര​ധാ​ന ഉ​ത്ത​ര​വ്. 90 ദി​വ​സ​ത്തി​ന​കം വ്യ​ക്ത​മാ​യ ഉ​ത്ത​ര​വ് ഇ​ക്കാ​ര്യ​ത്തി​ൽ പു​റ​പ്പെ​ടു​വി​ക്കാ​ൻ പൊ​തു​ഭ​ര​ണ വ​കു​പ്പി​ന് ക​മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. 

സു​പ്രീം​കോ​ട​തി വി​ധി​പ്ര​കാ​രം ആ​ർ.​ടി.​ഐ അ​പേ​ക്ഷ​യി​ൽ അ​ഞ്ച്​ രൂ​പ​യി​ൽ കൂ​ടു​ത​ൽ  രേ​ഖ​ക​ളു​ടെ ചെ​ല​വി​ന​ത്തി​ൽ ഈ​ടാ​ക്ക​രു​തെ​ന്ന നി​ർ​ദേ​ശ​വും ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ലു​ണ്ട്. 

തോ​പ്പും​പ​ടി രാ​മേ​ശ്വ​രം വി​ല്ലേ​ജി​ലെ ഏ​താ​നും സ​ർ​വേ ന​മ്പ​റു​ക​ളി​ലെ സ്കെ​ച്ച്​ ആ​വ​ശ്യ​പ്പെ​ട്ട് ക​രു​വേ​ലി​പ്പ​ടി സ്വ​ദേ​ശി പി.​എ​ക്സ്. ജേ​ക്ക​ബ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യാ​ണ് ഉ​ത്ത​ര​വി​ന് കാ​ര​ണ​മാ​യ​ത്. ബി.​പി.​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ആ​ളാ​യ​തി​നാ​ൽ സൗ​ജ​ന്യ​മാ​യി വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​ത് നി​രാ​ക​രി​ച്ചെ​ന്നും കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​കാ​ത്ത​തി​നാ​ൽ സ്കെ​ച്ച് ഒ​ന്നി​ന് 571 രൂ​പ വീ​തം 3426 രൂ​പ അ​ട​യ്​​ക്കാ​ൻ നി​ർ​ദേ​ശി​ച്ചെ​ന്നു​മാ​ണ് പ​രാ​തി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com