അണക്കെട്ടുകളില്‍ ഇനി 50 ശതമാനം വെളളം മാത്രം; തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതോടെ വൈദ്യുതി ഉപയോഗം കുതിച്ച് ഉയരും, ആശങ്ക

സംസ്ഥാനത്തെ കെഎസ്ഇബി ഡാമുകളിലെ ജലനിരപ്പ് സംഭരണശേഷിയുടെ പകുതിയായി
അണക്കെട്ടുകളില്‍ ഇനി 50 ശതമാനം വെളളം മാത്രം; തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതോടെ വൈദ്യുതി ഉപയോഗം കുതിച്ച് ഉയരും, ആശങ്ക

തൊടുപുഴ: സംസ്ഥാനത്തെ കെഎസ്ഇബി ഡാമുകളിലെ ജലനിരപ്പ് സംഭരണശേഷിയുടെ പകുതിയായി. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് അണക്കെട്ടുകളില്‍ 50.69 ശതമാനം വെള്ളമാണ് ഉള്ളത്. 2098.73 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനു ആവശ്യമായ വെള്ളം മാത്രമാണ് സംഭരണികളില്‍ ഉളളത്. കഴിഞ്ഞവര്‍ഷം ഇതേ ദിവസം അണക്കെട്ടുകളില്‍ ജലനിരപ്പ് 52.13 ശതമാനമായിരുന്നു.

76 ദിവസത്തിനു ശേഷം മാത്രമേ മഴ ലഭിക്കൂ എന്നാണു കെഎസ്ഇബിയുടെ കണക്ക്. നിലവിലെ സാഹചര്യത്തില്‍ മഴക്കാലം വരെ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമേ ഉള്ളൂ. വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗവും കുതിച്ചുയരുകയാണ്. ശരാശരി വൈദ്യുതി ഉപയോഗം ഇപ്പോള്‍ പ്രതിദിനം 80 ദശലക്ഷം യൂണിറ്റിനു മുകളില്‍ എത്തിയിരിക്കുകയാണ്. എസ്എസ്എല്‍സി പരീക്ഷ തുടങ്ങിയതോടെയാണ് ഉപയോഗം ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതോടെ സംസ്ഥാനത്തെ ഉപയോഗം കുതിച്ച് ഉയരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com