''ഉണര്‍ന്നിരുന്നു ചാലക്കുടിക്ക് വേണ്ടി'' ; രാഹുലിനെ ട്രോളി ഇന്നസെന്റ് , വൈറല്‍

ലോക്‌സഭയിലെ പഴയൊരു ചിത്രം എടുത്ത് രാഹുലിനെയും കോണ്‍ഗ്രസിനേയും ട്രോളിയിരിക്കുകയാണ് ഇന്നസെന്റ്
''ഉണര്‍ന്നിരുന്നു ചാലക്കുടിക്ക് വേണ്ടി'' ; രാഹുലിനെ ട്രോളി ഇന്നസെന്റ് , വൈറല്‍

തിരുവനന്തപുരം : പൊതുസമൂഹത്തിലെ സോഷ്യല്‍ മീഡിയയുടെ സ്വാധീനം തെരഞ്ഞെടുപ്പ് രംഗത്തേയും കൊഴുപ്പിക്കുകയാണ്. പ്രചാരണത്തിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ നവമാധ്യമ വിഭാഗങ്ങള്‍ തന്നെ രൂപീകരിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ ചെലവില്‍ ആശയങ്ങളും നിലപാടുകളും ആളുകളിലേക്ക് എത്തിക്കാമെന്നതാണ് സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടികളെയും ഏറെ ആകര്‍ഷിക്കുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണ പരിധിയിലേക്ക് വരികയും ചെയ്തു.  

ഫെയ്‌സ്ബുക്കില്‍ ഇട്ട ഒരു ചിത്രവുമായി ചാലക്കുടിയിലെ ഇടതു സ്ഥാനാര്‍ത്ഥി ഇന്നസെന്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ലോക്‌സഭയിലെ പഴയൊരു ചിത്രം എടുത്ത് രാഹുലിനെയും കോണ്‍ഗ്രസിനെയും ട്രോളിയിരിക്കുകയാണ് ഇന്നസെന്റ്. പാര്‍ലമെന്റില്‍ പി കരുണാകരന്‍ എംപി പ്രസംഗിക്കുമ്പോള്‍ ഇരുന്ന് ഉറങ്ങുന്ന രാഹുല്‍ ഗാന്ധിയും പിന്നില്‍ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഇന്നസെന്റും ഉള്‍പ്പെട്ട ചിത്രമാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 'ഉന്നര്‍ന്നിരിക്കുന്ന ചാലക്കുടിക്ക് വേണ്ടി' എന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. 

പതിനൊന്നായിരത്തിലധികം ലൈക്കുകളും 1300 ഓളം ഷെയറുകളും ഇന്നസെന്റിന്റെ ഈ പോസ്റ്റിന് ഇതിനോടകം ലഭിച്ച് കഴിഞ്ഞു. ചാലക്കുടിയില്‍ ഇത് രണ്ടാം തവണയാണ് ഇന്നസെന്റ് മത്സരത്തിനിറങ്ങുന്നത്. 2014ല്‍ ഇടത് സ്വതന്ത്രനായി കോണ്‍ഗ്രസിന്‍രെ പിസി ചാക്കോയെയാണ് പരാജയപ്പെടുത്തിയത്. ഇത്തവണ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനാണ് ചാലക്കുടിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com