''ഒരാളും ആലത്തൂരേക്കു വന്നുപോവരുത്''; വികാര നിര്‍ഭരം രമ്യയുടെ പ്രസംഗം, കൈയടി (വിഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th March 2019 02:42 PM |
Last Updated: 18th March 2019 02:42 PM | A+A A- |

'സിപിഎമ്മിന്റെ കോട്ട പൊളിക്കാന്‍ എനിക്കു നിങ്ങളുടെ പ്രാര്‍ഥന മാത്രം മതി. ഒരാളും ആലത്തൂരേക്കു വന്നുപോകരുത്, നിങ്ങളുടെ ദൗത്യം രാഘവേട്ടനെ ജയിപ്പിക്കുകയെന്നതാണ്.' രമ്യ പറഞ്ഞുനിര്‍ത്തിയപ്പോള്‍ നിലയ്ക്കാത്ത കൈയടി. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവന്റെ കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ്, ആലത്തൂരിലെ സ്ഥാനാര്‍ഥിയായ രമ്യ താരമായത്. വികാര നിര്‍ഭരമായിരുന്നു കണ്‍വന്‍ഷനില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റു കൂടിയായ രമ്യയുടെ പ്രസംഗം.
'നിങ്ങളുടെ കൂടെ പോസ്റ്ററൊട്ടിച്ചും നിങ്ങളുടെ കൂടുംബയോഗത്തില്‍ സംസാരിച്ചും പ്രവര്‍ത്തിച്ചുമാണ് ഞാന്‍ ഇതുവരെ നിന്നത്. ആ അനുഭവങ്ങളാണ് എന്റെ കരുത്ത്. അതുമായാണ് ഞാന്‍ ആലത്തൂരിലേക്ക് പോകുന്നത്.' രമ്യ ഹരിദാസ് പറഞ്ഞു.
'എന്നെ കാണാനായി ആരും ആലത്തൂരിലേക്ക് വരേണ്ട. ഒരു ഫോണ്‍ കോള്‍ മതി, വിളിപ്പാടകലെ ഞാന്‍ ഉണ്ടാകും'- രമ്യ ഉറപ്പുകൊടുത്തു.