കൂടുതല്‍ കാലം 'കൈപ്പിടിയില്‍' ഒതുങ്ങിയ 'ചുവന്ന മണ്ണ്'; പകവീട്ടാന്‍ സുധാകരന്‍, നിലനിര്‍ത്താന്‍ ശ്രീമതി

'ചുവന്ന മണ്ണ്' എന്നാണ് കണ്ണൂരിനെ വിശേഷിപ്പിക്കുന്നത്. സിപിഎമ്മിന് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ പക്ഷേ ലോക്‌സഭ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അധികം ജയിച്ചിട്ടുള്ളത് കോണ്‍ഗ്രസും 
കൂടുതല്‍ കാലം 'കൈപ്പിടിയില്‍' ഒതുങ്ങിയ 'ചുവന്ന മണ്ണ്'; പകവീട്ടാന്‍ സുധാകരന്‍, നിലനിര്‍ത്താന്‍ ശ്രീമതി

'ചുവന്ന മണ്ണ്' എന്നാണ് കണ്ണൂരിനെ വിശേഷിപ്പിക്കുന്നത്. സിപിഎമ്മിന് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ പക്ഷേ ലോക്‌സഭ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അധികം ജയിച്ചിട്ടുള്ളത് കോണ്‍ഗ്രസും. 1977ല്‍ പുതിയ കണ്ണൂര്‍ മണ്ഡലത്തില്‍ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ നേതാവ് സികെ ചന്ദ്രപ്പന്‍ മണ്ഡലത്തെ വലത്തേക്ക് മാറ്റി. 1984മുതല്‍ 1998വരെ മണ്ഡലം മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം വലത്തേക്ക് നടന്നു. 1999ലും 2004ലും എപി അബ്ദുള്ളക്കുട്ടിയിലൂടെ സിപിഎം തിരിച്ചു വന്നു. 

അബ്ദുള്ളക്കുട്ടി സിപിഎം വിട്ട് കോണ്‍ഗ്രസ് പാളയത്തിലെത്തിയ 2009ല്‍ എംഎല്‍എ കൂടിയായ കെ സുധാകരനെയിറക്കി യുഡിഎഫ് മണ്ഡലം പിടിച്ചു. 2014ല്‍ കെ സുധാകരനെ ഒതുക്കി കേന്ദ്രകമ്മിറ്റി അംഗം പികെ ശ്രീമതി സിപിഎമ്മിനെ വിജയിപ്പിച്ചു. 2019ല്‍ വീണ്ടും കെ സുധാകരനും പികെ ശ്രീമതിയും ഏറ്റുമുട്ടുന്നു. 

മുഖ്യമന്ത്രി പിണറായി വിജയന്റെയും വ്യവസായ മന്ത്രി ഇപി ജയരാജന്റെയും തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെയും നിയമസഭ മണ്ഡലങ്ങള്‍ സ്ഥിതി ചെയ്യുന്നത് കണ്ണൂര്‍ മണ്ഡലത്തിലാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെ അഞ്ച് മന്ത്രിമാരുടെ ജന്മനാട് കൂടിയാണ് കണ്ണൂര്‍ മണ്ഡലം. മന്ത്രി കെകെ ശൈലജ, എകെ ശശീന്ദ്രന്‍ എന്നിവരൊക്കെ ജന്മംകൊണ്ട് ഈ മണ്ഡലക്കാരാണ്.

2014 ലോക്‌സഭ തെരഞ്ഞെടുപ്പ്

അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, മട്ടന്നൂര്‍, പേരാവൂര്‍, ഇരിക്കൂര്‍, തളിപ്പറമ്പ എന്നിവയാണ് മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങള്‍. തളിപ്പറമ്പ (14,219), ധര്‍മ്മടം (14,961), മട്ടന്നൂര്‍(19733) എന്നിവ എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ ഇരിക്കൂര്‍ (22,115), അഴീക്കോട് (2287), കണ്ണൂര്‍ (3053) പേരാവൂര്‍(7889) എന്നിവ യുഡിഎഫിനൊപ്പം നിന്നു. 

2016 നിയമസഭ തെരഞ്ഞെടുപ്പ്
 

രണ്ട് വര്‍ഷത്തിന് ശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ (40617), കണ്ണൂര്‍ (1196), ധര്‍മ്മടം (36905), മട്ടന്നൂര്‍ (43,381) എന്നിവ എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ ഇരിക്കൂര്‍ (9647), അഴീക്കോട് (2287), പേരാവൂര്‍ (7889) എന്നിവ യുഡിഎഫിനൊപ്പം നിന്നു. രണ്ട് വര്‍ഷം കൊണ്ട് കോണ്‍ഗ്രസിന് വോട്ട് ചോര്‍ച്ചയുണ്ടായി. ബിജെപിയ്ക്ക് വോട്ട് വര്‍ധനവുമുണ്ടായി. 

ആകെ വോട്ടര്‍മാര്‍ 12,12,678
പുരുഷന്മാര്‍ 5,70,043
സ്ത്രീകള്‍ 6,42,633
ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് 2
പ്രവാസിവോട്ട് 5492
 

വോട്ടുനില (2014)

പികെ ശ്രീമതി (സിപിഎം) 4,27,622
കെ സുധാകരന്‍ (കോണ്‍ഗ്രസ്) 4,21,056
പിസി മോഹനന്‍ (ബിജെപി) 51,636

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com