കേരളത്തില്‍ കോ-മ സഖ്യമെന്ന് ബിജെപി; വടകരയില്‍ ഇത് വ്യക്തമെന്നും ആരോപണം

വടകരയില്‍ ദുര്‍ബ്ബലനായ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് നിര്‍ത്തുന്നത് ജയരാജനെ ജയിപ്പിക്കുന്നതിന് വേണ്ടിയാണ്
കേരളത്തില്‍ കോ-മ സഖ്യമെന്ന് ബിജെപി; വടകരയില്‍ ഇത് വ്യക്തമെന്നും ആരോപണം

കോഴിക്കോട്: കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റ് സഖ്യമാണ് തെരഞ്ഞെടുപ്പിനായി കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്നതെന്ന് ബിജെപി. ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തി ഇടത് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുവാനുള്ള 'കോ-മ' തന്ത്രത്തിനാണ് അണിയറയില്‍ ധാരണയായിരിക്കുന്നത് എന്ന് ബിജെപി ആരോപിക്കുന്നു. 

വടകരയില്‍ ദുര്‍ബ്ബലനായ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് നിര്‍ത്തുന്നത് ജയരാജനെ ജയിപ്പിക്കുന്നതിന് വേണ്ടിയാണ്. ശശി തരൂരിനേയും ജയിപ്പിക്കുവാന്‍ വേണ്ടിയാണ് കോ-മ സഖ്യം രൂപപ്പെട്ടിരിക്കുന്നത്. കുമ്മനത്തെ തോല്‍പ്പിക്കുക എന്നത് സിപിഎം-കോണ്‍ഗ്രസ് അജണ്ടയാണ് എന്നും ബിജെപി പ്രസ്താവനയില്‍ ആരോപിക്കുന്നു. 

ജയരാജനെ വടകരയില്‍ ജയിപ്പിക്കുക എന്നത് സിപിഎമ്മിന്റെ അഭിമാന പ്രശ്‌നമാണ്. ഏത് വിധേനയും ജയരാജനെ ജയിപ്പിക്കുവാന്‍ സിപിഎം ശ്രമിക്കും. എന്തുകൊണ്ടാണ് കോണ്‍ഗ്രസിലെ പ്രമുഖര്‍ ജയരാജനെതിരെ മത്സരിക്കാത്തത് എന്നും ബിജെപി ചോദിക്കുന്നു. കോണ്‍ഗ്രസിലെ രക്തസാക്ഷികളോട് കോണ്‍ഗ്രസ് ചെയ്യുന്ന നന്ദികേടാണ് ഇത്. കെ.കെ.രമയ്ക്ക് പിന്തുണ കൊടുക്കാത്തത് ഇതുകൊണ്ടാണെന്നും ബിജെപി പ്രസ്താവനയില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com