കൊലയാളി എന്നു വിളിച്ച് അപകീര്‍ത്തിപ്പെടുത്തി; കെ.കെ രമയ്‌ക്കെതിരേ നിയമനടപടിക്കൊരുങ്ങി പി. ജയരാജന്‍

കോഴിക്കോട് ആര്‍എംപി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തിയപ്പോഴാണ് പി ജയരാജന്‍ 'കൊലയാളി'യാണെന്ന് കെ കെ രമ പറഞ്ഞത്
കൊലയാളി എന്നു വിളിച്ച് അപകീര്‍ത്തിപ്പെടുത്തി; കെ.കെ രമയ്‌ക്കെതിരേ നിയമനടപടിക്കൊരുങ്ങി പി. ജയരാജന്‍

വടകര; പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ആര്‍എംപി നേതാക്കള്‍ക്കെതിരേ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്‍ നിയമനടപടിയ്ക്ക് ഒരുങ്ങുന്നു. വടകര മണ്ഡലത്തിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനമധ്യത്തില്‍  അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചു എന്നാരോപിച്ചാണ് കെ.കെ രമ, എന്‍ വേണു, പി കുമാരന്‍ കുട്ടി എന്നിവര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 

കോഴിക്കോട് ആര്‍എംപി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തിയപ്പോഴാണ് പി ജയരാജന്‍ 'കൊലയാളി'യാണെന്ന് കെ കെ രമ പറഞ്ഞത്. എന്നാല്‍ ഇത് വലിയ ചര്‍ച്ചയായതോടെയാണ് സിപിഎം രംഗത്തെത്തിയത്. നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും കോഴിക്കോട് സിറ്റി പൊലീസ്‌കമ്മീഷണര്‍ക്കും ചൊവ്വാഴ്ച പരാതി നല്‍കുമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ തനിക്ക് ഒരു പങ്കുമില്ല. ആരോപണം പിന്‍വലിച്ച് അഞ്ച് ദിവസത്തിനകം പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും അല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്നുമാണ് വക്കീല്‍നോട്ടീസിലുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് പി ജയരാജനെ മത്സരിപ്പിക്കാനുള്ള നീക്കം വോട്ടര്‍മാരോടുള്ള വെല്ലുവിളിയാണെന്നും ഇതിനെ സര്‍വശക്തിയുമുപയോഗിച്ച് എതിര്‍ക്കുമെന്ന് നേരത്തേ ആര്‍എംപി വ്യക്തമാക്കിയിരുന്നു. വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. പകരം യുഡിഎഫിനെ പിന്തുണയ്ക്കാനാണ് തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com