ഡീന്‍ കുര്യാക്കോസിനെതിരായ കോടതിയലക്ഷ്യക്കേസ് ഇന്ന് പരിഗണിക്കും

കാസര്‍കോട്ടെ യുഡിഎഫ് നേതാക്കളായ എംസി കമറുദ്ദീന്‍, എ ഗോവിന്ദന്‍ നായര്‍ എന്നിവര്‍ക്കെതിരെയും  ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു.  
ഡീന്‍ കുര്യാക്കോസിനെതിരായ കോടതിയലക്ഷ്യക്കേസ് ഇന്ന് പരിഗണിക്കും

കൊച്ചി: കാസര്‍കോട് നടന്ന ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് അടക്കം മൂന്ന് പേര്‍ക്കെതിരെയുള്ള കോടതിയലക്ഷ്യ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ഡീന്‍ കുര്യാക്കോസിനെ 198 കേസുകളില്‍ പ്രതിയാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. 

കാസര്‍കോട്ടെ യുഡിഎഫ് നേതാക്കളായ എംസി കമറുദ്ദീന്‍, എ ഗോവിന്ദന്‍ നായര്‍ എന്നിവര്‍ക്കെതിരെയും  ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു.  

മിന്നല്‍ ഹര്‍ത്താല്‍ പാടില്ലെന്ന കോടതി വിധി അറിയില്ലേ എന്നും ഡീന്‍ കുര്യാക്കോസ് നിയമം പഠിച്ച ആളല്ലെ എന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയും ഏകെ ജയശങ്കരന്‍ നമ്പ്യാരും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നേരെത്തെ ചോദിച്ചിരുന്നു. എന്നാല്‍ താന്‍ എല്‍എല്‍ബിക്ക് പഠിച്ചിട്ടേ ഉള്ളുവെന്നും പ്രാക്ടീസ് ചെയതിട്ടില്ലെന്നുമായിരുന്നു ഡീനിന്റെ പ്രതികരണം.

കൂടാതെ മിന്നല്‍ ഹര്‍ത്താല്‍ നിരോധിച്ചുള്ള ജനുവരി ഏഴിലെ ഹൈക്കോടതി ഇടക്കാല ഉത്തരവിനെപ്പറ്റി അറിവില്ലാതെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നുമായിരുന്നു ഡീന്‍ കുര്യാക്കോസ്  ഹൈക്കോടതിയെ അറിയിച്ചത്. കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും കോടതി പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com