'മുസ്ലിം ലീഗ് പിരിച്ചുവിടുന്നതല്ലേ അതിനേക്കാള്‍ നല്ലത്?'; എസ്ഡിപിഐ ബന്ധത്തെ തള്ളി എം കെ മുനീര്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ലീഗിന് തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍
'മുസ്ലിം ലീഗ് പിരിച്ചുവിടുന്നതല്ലേ അതിനേക്കാള്‍ നല്ലത്?'; എസ്ഡിപിഐ ബന്ധത്തെ തള്ളി എം കെ മുനീര്‍

കോഴിക്കോട് : തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ലീഗിന് തീവ്രവാദികളുടെ വോട്ട് വേണ്ട. എസ്ഡിപിഐയുടെ സഹായത്തില്‍ ജയിക്കുന്നതിനേക്കാള്‍ നല്ലത് പാര്‍ട്ടി പിരിച്ചുവിടുന്നതാണ്.

പറപ്പൂര്‍ പഞ്ചായത്തില്‍ എസ്ഡിപിഐ ബന്ധം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറാകുമോ എന്ന് വ്യക്തമാക്കണം. കണ്ണൂരില്‍ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് പ്രതിരോധം തീര്‍ക്കാന്‍ കെ സുധാകരന്‍ ജയിക്കേണ്ടത് അനിവാര്യമാണെന്നും മുനീര്‍ പറഞ്ഞു. 

നേരത്തെ പൊന്നാനി മണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ത്ഥി ഇ ടി മുഹമ്മദ് ബഷീര്‍ എസ്ഡിപിഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് എസ്ഡിപിഐയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി മുഹമ്മദ് ബഷീര്‍ രംഗത്തു വന്നിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com