'പോസ്റ്റര്‍ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്ന് രാത്രി ഇന്നോവ തിരിയും'; ജയരാജനെ ട്രോളി ബല്‍റാം, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ 

വടകരയില്‍ പി. ജയരാജന്‍ സിപിഎം സ്ഥാനാര്‍ത്ഥിയായത് മുതല്‍ ബല്‍റാമും സജീവമായി രംഗത്തുണ്ട്
'പോസ്റ്റര്‍ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്ന് രാത്രി ഇന്നോവ തിരിയും'; ജയരാജനെ ട്രോളി ബല്‍റാം, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ 

കൊച്ചി: സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ച് ഏകദേശം ധാരണയായതോടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്. ഇതോടെ സ്ഥാനാര്‍ഥിയുടെ പേരെഴുതുമ്പോള്‍ വരുന്ന തെറ്റുകള്‍ അടക്കം ചൂണ്ടിക്കാട്ടി ട്രോളുകളും സോഷ്യല്‍മീഡിയയില്‍ സജീവമായിരിക്കുകയാണ്. അക്കൂട്ടത്തില്‍ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് വി.ടി ബല്‍റാം എംഎല്‍എ. ഫെയ്‌സ്ബുക്കിലൂടെയാണ് പി. ജയരാജനെ ട്രോളി കൊണ്ട് ബല്‍റാമിന്റെ ചിത്രവും കുറിപ്പും.


വടകരയില്‍ പി. ജയരാജന്‍ സിപിഎം സ്ഥാനാര്‍ത്ഥിയായത് മുതല്‍ ബല്‍റാമും സജീവമായി രംഗത്തുണ്ട്. ജയരാജന്റെ പ്രചാരണത്തിന്റെ ഭാഗമായി ഒട്ടിച്ച ഒരു പോസ്റ്ററുമായിട്ടാണ് ബല്‍റാം ഇപ്പോള്‍ എത്തിയിരിക്കുന്നത്. ചുവരിലെ സിനിമാ പോസ്റ്ററിന് മുകളിലാണ് ജയരാജനെ വിജയിപ്പിക്കുക എന്ന പോസ്റ്റര്‍ പതിച്ചത്. ഇപ്പോള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമാ പോസ്റ്ററിന് മുകളിലാണ് പോസ്റ്റര്‍ പതിച്ചത്. എന്നാല്‍ പോസ്റ്ററിലെ വാചകമാണ് ട്രോളിന് ആധാരം.

'പൊട്ടിച്ചിരിയുടെ കൊലപാതക കഥ ഫണ്‍ ഫാമിലി ത്രില്ലര്‍' എന്ന വാചകത്തിന് തൊട്ടുതാഴെയാണ് ജയരാജന്‍ ചിരിച്ചുകൊണ്ടിരിക്കുന്ന പോസ്റ്റര്‍ പ്രചാരണത്തിനായി പതിച്ചത്. ഈ ചിത്രം പങ്കുവച്ച് ബല്‍റാം നല്‍കിയ തലക്കെട്ട് സോഷ്യല്‍മീഡിയ ഏറ്റെടുത്തു. 'പോസ്റ്റര്‍ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്ന് രാത്രി ഇന്നോവ തിരിയും' എന്നായിരുന്നു ബല്‍റാം നല്‍കിയ കുറിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com