1000 നല്ല ദിനങ്ങള്‍ കാണിച്ച് പി ജയരാജന്റെ വോട്ടുപിടുത്തം; പെരുമാറ്റച്ചട്ട ലംഘനമെന്ന് ആരോപണം: അന്വേഷിക്കും

സംഭവം വിവാദമായതോടെ ചട്ടലംഘനം നടന്നോ എന്ന് അന്വേഷിക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവു വ്യക്തമാക്കി
1000 നല്ല ദിനങ്ങള്‍ കാണിച്ച് പി ജയരാജന്റെ വോട്ടുപിടുത്തം; പെരുമാറ്റച്ചട്ട ലംഘനമെന്ന് ആരോപണം: അന്വേഷിക്കും

വടകര; സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചുകൊണ്ടുള്ള പിആര്‍ഡി പ്രസിദ്ധീകരണം വീടുകളില്‍ വിതരണം ചെയ്തുകൊണ്ട് വോട്ടുപിടിക്കാന്‍ സിപിഎം. വടകര സ്ഥാനാര്‍ത്ഥി പി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പുറത്തിറക്കിയ പിആര്‍ഡി പ്രസിദ്ധീകരണം വീടുകളില്‍ വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ചട്ടം നിലനില്‍ക്കേ ഇത് ചട്ടവിരുദ്ധമാണെന്നാണ് ആരോപണം.

ഭരണം 1000 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ പുറത്തിറക്കിയ നമ്മുടെ സര്‍ക്കാര്‍ 1000 നല്ല ദിനങ്ങള്‍ എന്ന ബുക്ക് ലെറ്റാണ് വടകര മണ്ഡലത്തിലെ വീടുകളില്‍ വിതരണം ചെയ്തത്. സര്‍ക്കാരിന്റെ നേട്ടങ്ങളാണ് ഇതില്‍ പറയുന്നത്.  ജയരാജന് വേണ്ടി വോട്ട് ചോദിക്കുന്നതിന് ഒപ്പമായിരുന്നു വിതരണം.

സംഭവം വിവാദമായതോടെ ചട്ടലംഘനം നടന്നോ എന്ന് അന്വേഷിക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവു വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഇതിനായി പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കും. അതേസമയം ഇക്കാര്യം സിപിഎം നിഷേധിച്ചു. സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രത്യേകം നോട്ടീസാണ് നല്‍കുന്നതെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com