ഈഴവനായ സുരേന്ദ്രന്‍ നായര്‍ സ്വാധീന മണ്ഡലത്തില്‍ മത്സരിക്കുന്നത് ഹിന്ദു ഐക്യത്തിന്റെ ലക്ഷണം; ജാതി പറഞ്ഞ് രാഹുല്‍ ഈശ്വര്‍

നമ്മുടെ ഈഴവ/തീയ്യ സഹോദര സമുദായത്തില്‍ പിറന്ന ഇദ്ദേഹം നായര്‍ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തില്‍ നായര്‍ സഹോദരങ്ങളുടെ പിന്തുണയോടെ മത്സരിക്കുന്നത്
ഈഴവനായ സുരേന്ദ്രന്‍ നായര്‍ സ്വാധീന മണ്ഡലത്തില്‍ മത്സരിക്കുന്നത് ഹിന്ദു ഐക്യത്തിന്റെ ലക്ഷണം; ജാതി പറഞ്ഞ് രാഹുല്‍ ഈശ്വര്‍

പത്തനംതിട്ട: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ കെ സുരേന്ദ്രന്റെ ജാതി ചര്‍ച്ചാ വിഷയമാക്കി അയ്യപ്പ ധര്‍മ്മ സേനാ നേതാവ് രാഹുല്‍ ഈശ്വറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നമ്മുടെ ഈഴവ/തീയ്യ സഹോദര സമുദായത്തില്‍ പിറന്ന ഇദ്ദേഹം നായര്‍ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തില്‍ നായര്‍ സഹോദരങ്ങളുടെ പിന്തുണയോടെ മത്സരിക്കുന്നത്. ഒരു ഹിന്ദു ഐക്യത്തിന് ലക്ഷണമാണെന്ന് രാഹുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ശബരിമല പോരാട്ടങ്ങളില്‍ ഏറ്റവും സജീവമായി പങ്കെടുത്ത രാഷ്ട്രീയ നേതാക്കളിലൊരാണ് കെ സുരേന്ദ്രന്‍. പ്രയാര്‍ ഗോപാലകൃഷ്ണനും, അജയ് തറയിലും അടക്കും കോണ്‍ഗ്രസിലെ ചില നേതാക്കളും ശബരിമല സമരത്തെ ശ്ക്തമായി പിന്തുണച്ചിരുന്നു. എന്നാല്‍ ബിജെപിയും സംഘപ്രസ്ഥാനങ്ങളുമാണ് പോരാട്ടത്തില്‍ സജീവമായി ഉണ്ടായിരുന്നതെന്നും ഈര്‍ജ്ജസ്വലമായ പങ്ക് വഹിച്ച വ്യക്തിയാണ് സുരേന്ദ്രനെന്നും രാഹുല്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ശബരിമല പോരാട്ടങ്ങളില്‍ ഏറ്റവും സജീവമായി പങ്കെടുത്ത രാഷ്ട്രീയ നേതാക്കളിലൊരാളാണ് ശ്രീ കെ സുരേന്ദ്രന്‍

പ്രയാര്‍ സാറും ശ്രീ അജയ് തറയിലും അടക്കം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ശക്തമായി ശബരിമലയെ പിന്തുണച്ചിരുന്നു..

ആദ്യമുണ്ടായിരുന്നതില്‍ വിഭിന്നമായി , സംഘ പ്രസ്ഥാനങ്ങളും ബിജെപിയും full swing ആയി പോരാട്ടത്തിന് ഇറങ്ങി. അതില്‍ ശ്രീ കെ സുരേന്ദ്രന്‍ ഊര്‍ജ്ജസ്വലമായ ഒരു പങ്കുവഹിച്ചു.
നമ്മുടെ ഈഴവ/തീയ്യ സഹോദര സമുദായത്തില്‍ പിറന്ന ഇദ്ദേഹം നായര്‍ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തില്‍ നായര്‍ സഹോദരങ്ങളുടെ പിന്തുണയോടെ മത്സരിക്കുന്നത് ഒരു ഹിന്ദു ഐക്യത്തിന് ലക്ഷണവുമാണ് . ചില കാഴ്ചപ്പാടുകളില്‍ വ്യത്യാസമുണ്ടെങ്കിലും ശ്രീ സുരേന്ദ്രനെ പോലുള്ള ഒരു നല്ല നേതാവിനെ പത്തനംതിട്ടയ്ക്ക് ആവശ്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com