എംഎല്‍എമാര്‍ മത്സരിക്കുന്നത് പാര്‍ട്ടിയുടെ ഗതികേട്; തിരിഞ്ഞുകൊത്തി മുരളീധരന്റെ പ്രസംഗം

എംഎല്‍എമാര്‍ മത്സരിക്കുന്നത് പാര്‍ട്ടിയുടെ ഗതികേട് - കെ മുരളീധരന്റെ പ്രസംഗം യുഡിഎഫിനെ തിരിഞ്ഞുകൊത്തുന്നു - മൂന്ന് എംഎല്‍എമാരാണ് കോണ്‍ഗ്രസ് പട്ടികയില്‍ ഇടംപിടിച്ചത് 
എംഎല്‍എമാര്‍ മത്സരിക്കുന്നത് പാര്‍ട്ടിയുടെ ഗതികേട്; തിരിഞ്ഞുകൊത്തി മുരളീധരന്റെ പ്രസംഗം

കൊല്ലം: ഇടതുമുന്നണി സ്ഥാനാര്‍ഥി പട്ടികയില്‍ ആറ്എംഎല്‍എമാര്‍ ഇടംപിടിച്ചപ്പോള്‍ സിപിഎം നേതൃത്വത്തിന്റെ ഗതികേട് എന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരന്റെ പ്രസംഗം കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തുന്നു. കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്റെ തെരഞ്ഞടുപ്പ് പ്രചാരണപരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സിപിഎമ്മിനെതിരെ രൂക്ഷ പ്രതികരണം നടത്തിയത്. 

എല്‍ഡിഎഫ് ആറ് എംഎല്‍എമാരെ സ്ഥാനാര്‍ത്ഥിയാക്കിയത് ആ മുന്നണിയുടെ  ഗതികേടാണ്. ഒന്നോ രണ്ടോ എംഎല്‍എ മാര്‍ സ്ഥാനാര്‍ഥികളാവുന്നത് സ്വാഭാവികമാണ്. എന്നാല്‍ കേരളത്തില്‍ ഇരുപത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ആറ് എംഎല്‍എമാര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചത് മുന്നണി നേതൃത്വത്തിന്റെ ഗതികേടാണെന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം.

തര്‍ക്കങ്ങള്‍ ഒടുവില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് എംഎല്‍എമാരാണ് പട്ടികയില്‍ ഇടംപിടിച്ചത്. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാതും സ്വാഭാവികം മാത്രം. കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നും ലോക്‌സഭയിലേക്ക് മതസരിക്കുന്ന മൂന്ന് എംഎല്‍എമാര്‍. എല്‍ഡിഎഫ് പട്ടികയില്‍ എ പ്രദീപ് കുമാര്‍,വീണാ ജോര്‍ജ്ജ്, സി ദിവാകരന്‍, ചിറ്റയം ഗോപകുമാര്‍, എഎം ആരീഫ്, പിവി അന്‍വര്‍ എന്നിവരാണ് മത്സരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com