ഒരേ ദിവസം രണ്ട് പരീക്ഷ, വിദ്യാര്‍ഥികള്‍ ആശങ്കയില്‍; വിനയായത് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് പരീക്ഷ മാറ്റിയത്‌

സംസ്ഥാന എഞ്ചിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷകള്‍ ഏപ്രില്‍ 27,28 തീയതികളിലേക്ക് മാറ്റിയതാണ് വിദ്യാര്‍ഥികളുടെ അവസരം നഷ്ടമാകുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്
ഒരേ ദിവസം രണ്ട് പരീക്ഷ, വിദ്യാര്‍ഥികള്‍ ആശങ്കയില്‍; വിനയായത് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് പരീക്ഷ മാറ്റിയത്‌

തിരുവനന്തപുരം: ഹൈദരാബാദ് ഐഐഐടി പ്രവേശനത്തിനും, സംസ്ഥാന എഞ്ചിനിയറിംഗ്, ഫാര്‍മസി കോഴ്‌സുകള്‍ക്കുമുള്ള പ്രവേശന പരീക്ഷ ഒരേദിവസം നിശ്ചയിച്ചതോടെ വിദ്യാര്‍ഥികള്‍ ആശങ്കയില്‍. സംസ്ഥാന എഞ്ചിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷകള്‍ ഏപ്രില്‍ 27,28 തീയതികളിലേക്ക് മാറ്റിയതാണ് വിദ്യാര്‍ഥികളുടെ അവസരം നഷ്ടമാകുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്. 

22,23 തീയതികളിലായിരുന്നു ഈ പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ പരീക്ഷയുടെ തീയതി മാറ്റി. എന്നാല്‍ 28നാണ് ഹൈദരാബാദ് ബിടെക്, എംഎസ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള അണ്ടര്‍ ഗ്രാഡ്വേറ്റ് എഞ്ചിനിയറിംഗ് എക്‌സാം(യുജിഇഇ). 

കേരളത്തില്‍ നിന്നും നിരവധി വിദ്യാര്‍ഥികള്‍ യുജിഇഇക്കായി അപേക്ഷിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് പരീക്ഷ. സംസ്ഥാന പ്രവേശന പരീക്ഷ തിയതി മാറ്റിയില്ലെങ്കില്‍ യുജിഇഇ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാകും. പരീക്ഷ മാറ്റുന്നത് സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രവേശന പരീക്ഷാ കമ്മിഷണര്‍ എ ഗീത പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com