കുഞ്ഞാലിക്കുട്ടിക്കെതിരെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി; വോട്ട് വേണ്ടെന്ന മുസ്ലീം ലീഗ് നിലപാട് എല്ലാ മണ്ഡലത്തിലും ബാധകമാണോ?

കുഞ്ഞാലിക്കുട്ടിക്കെതിരെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി - വോട്ട് വേണ്ടെന്ന മുസ്ലീം ലീഗ് നിലപാട് എല്ലാ മണ്ഡലത്തിലും ബാധകമാണോയെന്ന് അബ്ദുള്‍ മജീദ് ഫൈസി 
കുഞ്ഞാലിക്കുട്ടിക്കെതിരെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി; വോട്ട് വേണ്ടെന്ന മുസ്ലീം ലീഗ് നിലപാട് എല്ലാ മണ്ഡലത്തിലും ബാധകമാണോ?

മലപ്പുറം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി സ്ഥാനാര്‍ത്ഥിയാകും. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന മുസ്ലീം ലീഗിന്റെ നിലപാട് എല്ലാ മണ്ഡലത്തിലും ബാധകമാണോയെന്ന് അബ്ദുള്‍മജീദ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വിവാദ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത് മുസ്ലീംലീഗാണെന്നും അദ്ദേഹം പറഞ്ഞു

നേരത്തെ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ വിജയം ഉറപ്പിക്കുന്നതിന്റെ ഭാഗമായി എസ്ഡിപിഐ നേതൃത്വവുമായി മുസ്ലീം ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കുടിക്കാഴ്ചയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.എന്നാല്‍ എസ്ഡിപിഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നില്ലെന്നും ഹോട്ടലില്‍ വച്ച് യാദൃശ്ചികമായി കണ്ടുമുട്ടുകയാണെന്നുമായിരുന്നു ലീഗ് നേതാക്കളുടെ വിശദീകരണം. അപ്രതീക്ഷിത കൂടിക്കാഴ്ചയാണെന്നായിരുന്നു എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റിന്റെ വിശദീകരണം. ലോക്‌സഭാ തെരഞ്ഞടുപ്പ് ഉള്‍പ്പെടെ സമകാലീന വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതെന്നും, കൂടിക്കാഴ്ച വിവാദമാക്കുന്നവര്‍ക്ക് ദുഷ്ടലാക്കാണെന്നുമായിരുന്നു ഫൈസിയുടെ വിശദീകരണം.

എസ്ഡിപിഐയുടെ സഹായത്തില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥികള്‍ ജയിച്ചുവരണമെന്ന് പറയുന്നതിനേക്കാള്‍ ഭേദം ആ രാഷ്ട്രീയ പ്രസ്ഥാനം പിരിച്ചു വിടുന്നതാണെന്നായിരുന്നു മുനീറിന്റെ വിമര്‍ശനം. എസ്ഡിപിഐയുമായുള്ള രഹസ്യ ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടിയോടും ഇ ടി മുഹമ്മദ് ബഷീറിനോടും വിശദീകരണം തേടിയതോടെ വിവാദം അവസാനിപ്പിക്കാനാണ് ലീഗ് ശ്രമിക്കുന്നത്.  തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടെന്നാണ് നിലപാട്. വിവാദത്തിന് പിന്നാലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതും കുഞ്ഞാലിക്കുട്ടിയുമായുള്ള നീക്ക് പോക്കിന്റെ അടിസ്ഥാനത്തിലാണെന്ന ആരോപണവും ശക്തമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com