കുട്ടികളോടുളള അമിത സ്നേഹം ബൈക്ക് വാങ്ങി നൽകി പ്രകടിപ്പിക്കരുത്; നിയമലംഘനം നടത്തിയാൽ മാതാപിതാക്കള്‍ക്കെതിരെ നടപടി; പൊലീസ് മുന്നറിയിപ്പ് 

കു​​​​ട്ടി​​​​ക​​​​ളോ​​​​ടു​​​​ള്ള സ്‌​​​​നേ​​​​ഹം ചെ​​​​റു​​​​പ്രാ​​​​യ​​​​ത്തി​​​​ൽ ബൈ​​​​ക്ക് വാ​​​​ങ്ങി​ ന​​​ൽ​​​കി​​​യാ​​​ക​​​രു​​​തെ​​​ന്ന മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​മാ​​​​യി പൊലീസ്
കുട്ടികളോടുളള അമിത സ്നേഹം ബൈക്ക് വാങ്ങി നൽകി പ്രകടിപ്പിക്കരുത്; നിയമലംഘനം നടത്തിയാൽ മാതാപിതാക്കള്‍ക്കെതിരെ നടപടി; പൊലീസ് മുന്നറിയിപ്പ് 

കോ​​​​ഴി​​​​ക്കോ​​​​ട്: കു​​​​ട്ടി​​​​ക​​​​ളോ​​​​ടു​​​​ള്ള സ്‌​​​​നേ​​​​ഹം ചെ​​​​റു​​​​പ്രാ​​​​യ​​​​ത്തി​​​​ൽ ബൈ​​​​ക്ക് വാ​​​​ങ്ങി​ ന​​​ൽ​​​കി​​​യാ​​​ക​​​രു​​​തെ​​​ന്ന മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​മാ​​​​യി പൊലീസ്. അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.കുട്ടികൾ അപകടകരമായ യാത്രകൾ നടത്തിയാൽ ര​ക്ഷാകർത്താക്കൾക്കെതിരെ നടപടി എടുക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കൗ​​​​മാ​​​​ര​​​​ക്കാ​​​​രി​​​​ല്‍ ലൈ​​​​സ​​​​ന്‍​സിം​​​​ഗ് പ്രാ​​​​യം എ​​​​ത്തും മു​​​​ന്‍​പേ ഉ​​​​ള്ള ബൈ​​​​ക്ക് ഓ​​​​ടി​​​​ക്ക​​​​ല്‍ വ്യാ​​​​പ​​​​ക​​​​മാ​​​​കു​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കുളള പൊലീ​​​സിന്റെ മുന്നറിയിപ്പ്.നി​​​യ​​​മ​​​ലം​​​ഘ​​​നം ശ്ര​​​​ദ്ധ​​​​യി​​​​ല്‍​പ്പെ​​​​ട്ടാ​​​​ല്‍ ര​​​​ക്ഷാ​​​​ക​​​​ര്‍​ത്താ​​​​ക്ക​​​​ള്‍​ക്കെ​​​​തി​​​​രേ കേ​​​​സ് എ​​​​ടു​​​​ക്കു​​​​മെ​​​​ന്നും പൊലീസ് പ​​​റ​​​യു​​​ന്നു. 

മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ഇ​​​​ങ്ങ​​​​നെ

പ​​​​ത്താം ക്ലാ​​​​സ് ക​​​​ഴി​​​​യു​​​​ന്ന​​​​തോ​​​​ടെ ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളു​​​​ടെ മു​​​​ന്നി​​​​ലെ​​​​ത്തു​​​​ന്ന ചോ​​​​ദ്യ​​​​മാ​​​​ണ് ‘എ​​​​നി​​​​ക്ക് ബൈ​​​​ക്ക് വാ​​​​ങ്ങി​​​​ത്ത​​​​രു​​​​മോ ’എ​​​​ന്നു​​​​ള്ള​​​​ത്. പു​​​​തി​​​​യ ത​​​​രം ബൈ​​​​ക്കു​​​​ക​​​​ളോ​​​​ടു​​​​ള്ള ഭ്ര​​​​മ​​​​വും മു​​​​തി​​​​ര്‍​ന്ന​​​​വ​​​​ര്‍ അ​​​​വ ഓ​​​​ടി​​​​ക്കു​​​​ന്ന​​​​തു കാ​​​​ണു​​​​മ്പോ​​​​ഴു​​​​ള്ള ആ​​​​വേ​​​​ശ​​​​വും കു​​​​ട്ടി​​​​ക​​​​ള്‍​ക്കു പ്ര​​​​ലോ​​​ഭ​​​ന​​​​മാ​​​​കു​​​​ന്നു. ഒ​​​​പ്പം ര​​​​ക്ഷി​​​​താ​​​​ക്ക​​​​ള്‍​ക്കു പ​​​​രി​​​​ഭ്ര​​​​മ​​​​വും. ഉ​​​​പ​​​​ദേ​​​​ശ​​​​വും ശാ​​​​സ​​​​ന​​​​യും കു​​​​ട്ടി​​​​ക​​​​ളു​​​​ടെ നി​​​​ർബ​​​​ന്ധ​​​​ബു​​​​ദ്ധി​​​​ക്കു മു​​​​ന്നി​​​​ല്‍ പ​​​​ല​​​​പ്പോ​​​​ഴും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ന്ന കാ​​​​ഴ്ച​​​​യാ​​​​ണ്. മ​​​​ക്ക​​​​ളോ​​​​ടു​​​​ള്ള വാ​​​​ല്‍​സ​​​​ല്യ​​​​ത്തി​​​​ന് മു​​​​ന്നി​​​​ല്‍ ഗ​​​​ത്യ​​​​ന്ത​​​​ര​​​​മി​​​​ല്ലാ​​​​തെ വ​​​​ണ്ടി വാ​​​​ങ്ങി​​​​ക്കൊ​​​​ടു​​​​ക്കു​​​ക​​​യാ​​​ണ് ര​​​ക്ഷി​​​താ​​​ക്ക​​​ളി​​​ൽ ചി​​​ല​​​ർ. 

 പ്രാ​​​​യ​​​​പൂ​​​​ര്‍​ത്തി​​​​യാ​​​​കാ​​​​ത്ത​​​​വ​​​​ര്‍ ബൈ​​​​ക്കു​​​​ക​​​​ളും സ്‌​​​​കൂ​​​​ട്ട​​​​റു​​​​ക​​​​ളും അ​​​​മി​​​​ത​ വേ​​​​ഗ​​​​ത്തി​​​​ലും നി​​​​യ​​​​മ​​​​ങ്ങ​​​​ള്‍ പാ​​​​ലി​​​​ക്കാ​​​​തെ​​​​യും കൂ​​​​ടു​​​​ത​​​​ല്‍ ആ​​​​ളു​​​​ക​​​​ളെ ക​​​​യ​​​​റ്റി​​​​യും ഓ​​​​ടി​​​​ക്കു​​​​ന്ന​​​​തു വ്യാ​​​​പ​​​​ക​​​​മാ​​​​ണ്. 18 വ​​​​യ​​​​സി​​​​നു മു​​​​ന്‍​പ് മ​​​ക്ക​​​ൾ​​​ക്കു ബൈ​​​​ക്ക് വാ​​​​ങ്ങി​​​​ക്കൊ​​​​ടു​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ക. കു​​​​ട്ടി​​​​ക​​​​ളു​​​​ടെ പി​​​​ടി​​​​വാ​​​​ശി​​​​ക്കു മു​​​​ന്നി​​​​ല്‍ അ​​​​ടി​​​​യ​​​​റ​​​​വ് പ​​​​റ​​​​യാ​​​​തെ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും പ്രാ​​​​യ​​​​പൂ​​​​ര്‍​ത്തി ആ​​​​യ ശേ​​​​ഷം മാ​​​​ത്രം ഇ​​​​രു​​​​ച​​​​ക്ര ​വാ​​​​ഹ​​​​നം ഓ​​​​ടി​​​​ക്കേ​​​​ണ്ടതിന്‍റെ പ്രാ​​​​ധാ​​​​ന്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും അ​​​​വ​​​​രെ പ​​​​റ​​​​ഞ്ഞു മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ക.

ക​​​​ളി​​​​ച്ചും ചി​​​​രി​​​​ച്ചും ന​​​​മ്മോ​​​​ടൊ​​​​പ്പം ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കേ​​​​ണ്ട കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ജീ​​​​വ​​​​ന്‍ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ പൊ​​​​ലി​​​​യാ​​​​തി​​​​രി​​​​ക്ക​​​​ട്ടെ. കു​​​​ട്ടി ഡ്രൈ​​​​വ​​​​ര്‍​മാ​​​​രു​​​​ടെ അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ യാ​​​​ത്ര​​​​ക​​​​ള്‍​ക്കും നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ള്‍​ക്കുമെ​​​​തി​​​​രേ ര​​​​ക്ഷാ​​​​ക​​​​ര്‍​ത്താ​​​​ക്ക​​​​ള്‍​ക്കെ​​​​തി​​​​രേ/ വാ​​​​ഹ​​​​ന ഉ​​​​ട​​​​മ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​മെ​​​​ന്നും പോ​​​​ലീ​​​​സ് പ​​​റ​​​യു​​​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com