മുനമ്പം മനുഷ്യക്കടത്ത് കേസ് ; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് തീരുമാനമെടുക്കും. ജനുവരി 12 നാണ് സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കം നൂറോളം പേരെ ബോട്ട് മാര്‍ഗം വിദേശത്തേക്ക് കടത്തിയതായി
മുനമ്പം മനുഷ്യക്കടത്ത് കേസ് ; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: മുനമ്പം വഴി വിദേശത്തേക്ക് ആളുകളെ കടത്തിയ കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം കൈമാറാതിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ
ഹൈക്കോടതി നേരത്തേ വിമര്‍ശിച്ചിരുന്നു. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായിട്ടും അത്തരത്തിലുള്ള സമീപനം സംസ്ഥാനം കൈക്കൊണ്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് തീരുമാനമെടുക്കും.

ജനുവരി 12 നാണ് സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കം നൂറോളം പേരെ ബോട്ട് മാര്‍ഗം വിദേശത്തേക്ക് കടത്തിയതായി കണ്ടെത്തിയത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ബോട്ട് ഉടമയായ കോവളം സ്വദേശി അനില്‍ കുമാര്‍, ഡല്‍ഹി സ്വദേശി രവി സനൂപ്, പ്രഭു എന്നിവരാണ് പൊലീസിന്റെ കൈവശം ഉള്ളത്. വ്യാജരേഖ ചമയ്ക്കല്‍ , വിദേശനയം ലംഘിക്കല്‍, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

2013 ലും മുനമ്പം വഴി ആളുകളെ ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്ക് കടത്തിയിരുന്നതായി ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com