വാഹനപരിശോധന മറികടക്കുന്ന വിദ്യ ടിക് ടോക്കില്‍ വൈറലാക്കി; കണ്ടത് ഒരുലക്ഷത്തിലധികം പേര്‍, തേടിയെത്തി മോട്ടോര്‍ വാഹനവകുപ്പ് 

വാഹന പരിശോധനയില്‍ നിന്നു രക്ഷപ്പെടാന്‍ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മടക്കിവയ്ക്കുന്ന വിദ്യ ടിക് ടോക്കില്‍ അപ്‌ലോഡ് ചെയ്തു വൈറലാക്കിയ യുവാവിനെ തേടിയെത്തിയത് മോട്ടോര്‍ വാഹന വകുപ്പ്
വാഹനപരിശോധന മറികടക്കുന്ന വിദ്യ ടിക് ടോക്കില്‍ വൈറലാക്കി; കണ്ടത് ഒരുലക്ഷത്തിലധികം പേര്‍, തേടിയെത്തി മോട്ടോര്‍ വാഹനവകുപ്പ് 

ആലപ്പുഴ: വാഹന പരിശോധനയില്‍ നിന്നു രക്ഷപ്പെടാന്‍ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മടക്കിവയ്ക്കുന്ന വിദ്യ ടിക് ടോക്കില്‍ അപ്‌ലോഡ് ചെയ്തു വൈറലാക്കിയ യുവാവിനെ തേടിയെത്തിയത് മോട്ടോര്‍ വാഹന വകുപ്പ്. ബൈക്കിന്റെ ആര്‍സി ഉടമയെ അന്വേഷിച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതെങ്കിലും ഇതു മറ്റൊരാള്‍ക്കു വിറ്റതായി കണ്ടെത്തി.യുവാവ് ടിക് ടോക്കില്‍ അപ്‌ലോഡ് ചെയ്ത വിഡിയോ 1 ലക്ഷം പേരിലധികം കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

എന്നാല്‍ ഇതുവരെ പുതിയ ഉടമയുടെ പേരില്‍ വണ്ടി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ആര്യാട് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത യുവാവാണു ബൈക്ക് വാങ്ങി പ്രത്യേകം രൂപകല്‍പനചെയ്ത ഫ്രെയിമില്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചത്. 

ബൈക്ക് ഓടിക്കുന്നയാളിനൊപ്പം പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കു കൈ കൊണ്ടു നമ്പര്‍ പ്ലേറ്റ് മടക്കി വയ്ക്കാന്‍ ഈ സംവിധാനം ഉപയോഗിച്ചു സാധിക്കും. വാഹന പരിശോധനകളെ മറികടക്കാനാണു നമ്പര്‍ പ്ലേറ്റിനു മാറ്റം വരുത്തിയതെന്ന് യുവാവ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

ആര്യാട് സ്വദേശിയായ ആര്‍സി ഉടമയ്ക്കും ബൈക്ക് വാങ്ങിയ യുവാവിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ളതിനാലാണ് കര്‍ശന നടപടി സ്വീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com