സേവനം ചെയ്യുന്നതിനെ ശിക്ഷയായി കാണുന്നില്ലെന്ന് പ്രീത ഷാജി; സമരമില്ലായിരുന്നെങ്കില്‍ അന്നേ തെരുവിലായേനെ

അന്ന് സമരം ചെയ്തില്ലായിരുന്നു എങ്കില്‍ അന്നേ തെരുവിലേക്ക് ഇറങ്ങേണ്ടി വരുമായിരുന്നുവെന്നും പ്രീത ഷാജി
സേവനം ചെയ്യുന്നതിനെ ശിക്ഷയായി കാണുന്നില്ലെന്ന് പ്രീത ഷാജി; സമരമില്ലായിരുന്നെങ്കില്‍ അന്നേ തെരുവിലായേനെ

കൊച്ചി: സേവനം ശിക്ഷയായി കാണുന്നില്ലെന്ന് പ്രീത ഷാജി. കോടതിയലക്ഷ്യ കേസില്‍ പ്രീത ഷാജിയും ഭര്‍ത്താവും സാമൂഹ്യസേവനം ചെയ്യണം എന്ന ഹൈക്കോടതി വിധിയിലാണ് പ്രീതാ ഷാജിയുടെ പ്രതികരണം. 

സേവനം ചെയ്യുക എന്നത് ശിക്ഷയായി കാണുന്നില്ല. അന്ന് സമരം ചെയ്തില്ലായിരുന്നു എങ്കില്‍ അന്നേ തെരുവിലേക്ക് ഇറങ്ങേണ്ടി വരുമായിരുന്നുവെന്നും പ്രീത ഷാജി പറഞ്ഞു. കോടതിയലക്ഷ്യ കേസില്‍, എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിയിലെ 
പാലിയേറ്റീവ് കെയറില്‍ 100 മണിക്കൂര്‍ സേവനം ചെയ്യണം എന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. 

ജപ്തി ചെയ്ത വീട് ഒഴിഞ്ഞുകൊടുക്കണം എന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പ്രതിഷേധിച്ചതിനാണ് പ്രീതാ ഷാജിക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നടപടി എടുത്തത്. ദിവസവും ആറ് മണിക്കൂര്‍ വീതമാണ് പാലിയേറ്റീവ് കെയറില്‍ ഇരുവരും പരിചരിക്കേണ്ടത്. 

കോടതി നടപടികളെ ധിക്കരിച്ച പ്രീതിയുടെ നടപടി നല്ല സന്ദേശമല്ല സമൂഹത്തിന് നല്‍കുന്നത് എന്ന് വിമര്‍ശിച്ചായിരുന്നു കോടതി ശിക്ഷ വിധിച്ചത്. കോടതി ഉത്തരവ് അനുസരിക്കാത്തതിന് ക്ഷമ ചോദിക്കുന്നതായി പ്രീത ഷാജി കോടതിയെ അറിയിച്ചുവെങ്കിലും അത് അംഗീകരിക്കുവാന്‍ കോടതി തയ്യാറായില്ല. തെറ്റ് ചെയ്തിട്ട് പിന്നീട് മാപ്പ് പറയുന്നതില്‍ അര്‍ഥമില്ലെന്ന് കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com