ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് കേന്ദ്ര അംഗീകാരം; ഇന്നോ നാളെയോ പ്രഖ്യാപിക്കും

സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കേന്ദ്രം ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് കേന്ദ്ര അംഗീകാരം; ഇന്നോ നാളെയോ പ്രഖ്യാപിക്കും

ന്യൂഡല്‍ഹി; ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്രനേതൃത്വം അംഗീകരിച്ചു. രാത്രി ഒരു മണിയോടെയാണ് സംസ്ഥാന നേതൃത്വവുമായുള്ള ചര്‍ച്ചക്ക് ശേഷം പട്ടിക തയ്യാറാക്കിയത്. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കേന്ദ്രം ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ടോ നാളെയോ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. 

പട്ടികയിലുള്ള ചില സ്ഥാനാര്‍ത്ഥികളുടെ സമ്മതം കൂടി വാങ്ങേണ്ടതുണ്ടെന്ന് യോഗത്തിന് ശേഷം ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ് അറിയിച്ചു. പത്തനംതിട്ട ഉള്‍പ്പെടെയുള്ള സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ച് പ്രതികരിക്കാന്‍ നേതാക്കള്‍ തയ്യാറായില്ല. കൂടാതെ മറ്റ് സംസ്ഥാനങ്ങളിലെ കൂടി സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിക്കുന്ന മുറയ്ക്ക് ഒരുമിച്ച് പ്രഖ്യാപനമുണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞു. 

കൂടുതല്‍ വിജയ സാധ്യതയുള്ള പത്തനംതിട്ട, തൃശൂര്‍ സീറ്റുകളെച്ചോല്ലി തര്‍ക്കം രൂക്ഷമായതാണ് പ്രഖ്യാപനം വൈകാന്‍ കാരണമായത്. ഇഷ്ടപ്പെട്ട മണ്ഡലങ്ങള്‍ ഇല്ലെങ്കില്‍ മത്സരിക്കില്ലെന്ന കടുംപിടുത്തത്തിലായിരുന്നു കൂടുതല്‍ നേതാക്കളും. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കും എന്ന കാര്യത്തില്‍ ആദ്യമേ തന്നെ തീരുമാനം വന്നിരുന്നു. ബാക്കി മണ്ഡലങ്ങളുടേ പെരിലായിരുന്നു തര്‍ക്കം. പത്തനംതിട്ടയില്‍ പിഎസ് ശ്രീധരന്‍ പിള്ള മത്സരിക്കാനാണ് സാധ്യത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com