മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല; വേണ്ടി വന്നാല്‍ യോഗം ഭാരവാഹിത്വം രാജിവെക്കും: തുഷാര്‍ 

മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല; വേണ്ടി വന്നാല്‍ യോഗം ഭാരവാഹിത്വം രാജിവെക്കും: തുഷാര്‍ 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്‍ഡിപി ഭാരവാഹിത്വം രാജിവെക്കേണ്ടിവന്നാല്‍ രാജിവെക്കാന്‍ തയ്യാറാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ എന്‍ഡിഎ സീറ്റ് വിഭജനപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി

സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടെന്നത് മാധ്യമസൃഷ്ടിയാണ്. എകകണ്ഠമായാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ക്ക് സംഘടനാപരമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ പതിനാല് മണ്ഡലങ്ങളില്‍ ബിജെപി മത്സരിക്കും. അഞ്ചിടങ്ങളില്‍ ബിഡിജെഎസും ഒരിടത്ത് കേരളാ കോണ്‍ഗ്രസും മത്സരിക്കുമെന്ന് ബിജെപി നേതാവ് മുരളീധര്‍ റാവു പറഞ്ഞു. വയനാട്, ആലത്തൂര്‍, ഇടുക്കി, തൃശൂര്‍, മാവേലിക്കര എന്നീ മണ്ഡലങ്ങളില്‍ ബിഡിജെഎസും കോട്ടയത്ത് കേരളാ കോണ്‍ഗ്രസും മത്സരിക്കും. സ്ഥാനാര്‍ത്ഥി പട്ടിക തെരഞ്ഞടുപ്പ് സമിതി പ്രഖ്യാപിക്കും. കേരളത്തില്‍ ബിജെപി കൂടുതല്‍ സീറ്റുകളില്‍ വിജയം നേടുമെന്നും അ്‌ദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com