മലപ്പുറത്ത് വീണ്ടും ക്യൂലക്‌സ് കൊതുകുകളുടെ സാന്നിധ്യം; ഭീതി; ആശങ്ക

വൈകിട്ട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേരും
മലപ്പുറത്ത് വീണ്ടും ക്യൂലക്‌സ് കൊതുകുകളുടെ സാന്നിധ്യം; ഭീതി; ആശങ്ക

മലപ്പുറം: വെസ്റ്റ് നൈല്‍ രോഗം സ്ഥിരീകരിച്ച മലപ്പുറം എആര്‍ നഗറില്‍ വീണ്ടും ക്യൂലക്‌സ് കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തി. രോഗം ബാധിച്ചുമരിച്ച ആറുവയസ്സുകാരന്റെ വീട്ടിലുള്‍പ്പടെ കേന്ദ്ര ആരോഗ്യസംഘം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. വൈകിട്ട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേരും.

വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരിച്ച ആറുവയസുകാരന്റെ  വെന്നിയൂരിലെ അമ്മ വീട്ടിലാണ് വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്ററിലെ ഉദ്യോഗസ്ഥര്‍ ആദ്യം പരിശോധന നടത്തിയത്. വീട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സംഘം വീടിന്റെ പരിസരപ്രദേശങ്ങളില്‍ നിന്ന് കൊതുകളെ ശേഖരിച്ചു.ഇവിടെ നടത്തിയ പരിശോധനയില്‍ കൂടുതലായും ക്യൂലക്‌സ് കൊതുകുകളുടെ സാന്നിധ്യമാണ് കണ്ടെത്തിയതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.

കുട്ടിയുടെ എആര്‍ നഗറിലെ വീട്ടിലും സംഘം പരിശോധന നടത്തി.മൂന്ന് ദിവസത്തിനകം  കൊതുകുകളുടെ പരിശോധനാഫലം ലഭിക്കും .സംസ്ഥാന എന്റമോളജി വിഭാഗത്തിലെ  ഉദ്യോഗസ്ഥരും പരിശോധനക്കായി മലപ്പുറത്ത് എത്തുന്നുണ്ട്.മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴിയാണ്  കുട്ടിയുടെ ശരീരത്തില്‍ വൈറസ് എത്തിയത് .ഇക്കാരണത്താലാണ് കൂടുതലായി കൊതുകുകളുടെ സാംപിളുകള്‍ ശേഖരിക്കുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com