'പ്രവർത്തന മികവ് കൊണ്ട് മുന്നിൽ വന്ന ഏക ദളിത് വനിതാ നേതാവ്' ; രമ്യ ഹരിദാസിനായി സോഷ്യൽ മീഡിയയിൽ ചാലഞ്ച് ഫണ്ട് 

യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ തെര‍ഞ്ഞെടുപ്പ് ഫണ്ടിലേക്ക് സാമ്പത്തികം സ്വരൂപിക്കുന്നതിനായി രമ്യ ഹരിദാസ് ചാലഞ്ച് ഫണ്ട്
'പ്രവർത്തന മികവ് കൊണ്ട് മുന്നിൽ വന്ന ഏക ദളിത് വനിതാ നേതാവ്' ; രമ്യ ഹരിദാസിനായി സോഷ്യൽ മീഡിയയിൽ ചാലഞ്ച് ഫണ്ട് 

പാലക്കാട് : ആലത്തൂർ ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ തെര‍ഞ്ഞെടുപ്പ് ഫണ്ടിലേക്ക് സാമ്പത്തികം സ്വരൂപിക്കുന്നതിനായി രമ്യ ഹരിദാസ് ചാലഞ്ച് ഫണ്ട്. പ്രളയക്കെടുതി നേരിടുന്നതിന് സാലറി ചലഞ്ച് എന്ന ആശയം മുന്നോട്ടുവെച്ച യു എൻ ഉദ്യോ​ഗസ്ഥനായ ജെ എസ് അടൂരാണ് ഫെയ്സ്ബുക്കിലൂടെ, ചാലഞ്ചുമായി രം​ഗത്തെത്തിയത്. 

കേരളത്തിൽ നിന്ന് ആദ്യമായി താഴെ തട്ടിൽ നിന്ന് പ്രവർത്തന മികവ് കൊണ്ട് മുന്നിൽ വന്ന ഏക ദളിത് സ്ത്രീ നേതാവാണ് രമ്യ. രമ്യ മാത്രമാണ്  ഈ തെരെഞ്ഞെടുപ്പിൽ അങ്ങനെയൊരാൾ. അത്‌ കൊണ്ട് തന്നെ അവർ പാർലമെന്റിൽ പോകുന്നത് ചരിത്രമാകും. സാമ്പത്തികമായും സാമൂഹികമായും പാർശ്വവൽക്കരിക്കപ്പെട്ട പശ്ചാത്തലത്തിൽ നിന്നുള്ള, രമ്യയെ പോലുള്ളവർ പാർലമെന്റിൽ എത്തണമെന്ന് ആഗ്രഹമുള്ളവർ അവരുടെ തെരെഞ്ഞെടുപ്പ് ഫണ്ടിലേക്ക് സഹായം ചെയ്യണമെന്നും ജെ എസ് അടൂർ അഭ്യർത്ഥിക്കുന്നു.

ജെ എസ് അടൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

രമ്യ ഹരിദാസ് challenge Fund

ഈ തിരെഞ്ഞെടുപ്പിൽ അടിസ്ഥാന തലത്തിൽ പ്രവർത്തിച്ചു സാമ്പത്തികമായും സാമൂഹികമായും പാർശ്വവൽക്കരിക്കപ്പെട്ട പശ്ചാത്തലത്തിൽ നിന്നുള്ള ഒരു പണക്കാരുടെടെയും സഹായമില്ലാതെ തിരഞ്ഞെടുപ്പിന് നിൽക്കുന്ന രമ്യ ഹരിദാസിനെപോലെയുള്ളവർ പാർലമെന്റിൽ എത്തണമെന്ന് ആഗ്രഹമുള്ളവർ അവരുടെ തിരെഞ്ഞെടുപ്പ് ഫണ്ടിലേക്ക് സഹായം ചെയ്യുക. 25000 രൂപ ഞാൻ രമ്യയുടെ തിരെഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകും. അതുപോലെ നൂറോ ആയിരമോ പതിനായിരമോ കൊടുക്കുവാൻ തയ്യാറുള്ളവർ ഇവിടോ, ഇൻബോക്സിലോ അറിയിക്കുക. പാർട്ടി അല്ല ഇവിടെ പ്രശ്‌നം. കേരളത്തിൽ നിന്ന് ആദ്യമായി താഴെ തട്ടിൽ നിന്ന് പ്രവർത്തന മികവ് കൊണ്ട് മുന്നിൽ വന്ന ഏക ദളിത് സ്ത്രീ നേതാവാണ് രമ്യ. രമ്യ മാത്രമാണ് അങ്ങനെയൂറൊരാൾ ഈ തിരെഞ്ഞെടുപ്പിൽ. അത്‌ കൊണ്ട് തന്നെ അവർ പാർലമെന്റിൽ പോകുന്നത് ചരിത്രമാകും

രമ്യ ഹരിദാസ് ഇലക്ഷൻ ചലഞ്ചു ഫണ്ടിലേക്ക് നിങ്ങൾ സംഭാവന നൽകാനുള്ള തുക ഇവിടെ പറയുക . രമ്യയുടെ ബാങ്ക് ഡീറ്റെയിൽസ് ഇവിടെ പിന്നീട് പങ്കു വക്കും .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com