ശ്രീധരന്‍പിള്ള മത്സരമോഹം ഒഴിവാക്കണമായിരുന്നു; പത്തനംതിട്ട കിട്ടിയാലേ മത്സരിക്കൂ എന്ന് പറയുന്നത് അപചയം: പിപി മുകുന്ദന്‍

ശ്രീധരന്‍പിള്ള മത്സരമോഹം ഒഴിവാക്കണമായിരുന്നു- പത്തനംതിട്ട കിട്ടിയാലേ മത്സരിക്കൂ എന്ന് പറയുന്നത് അപചയം
ശ്രീധരന്‍പിള്ള മത്സരമോഹം ഒഴിവാക്കണമായിരുന്നു; പത്തനംതിട്ട കിട്ടിയാലേ മത്സരിക്കൂ എന്ന് പറയുന്നത് അപചയം: പിപി മുകുന്ദന്‍

തിരുവനന്തപുരം: സീറ്റ് കിട്ടാനുള്ള ബിജെപി നേതൃത്വത്തിന്റെ പിടിവലി പ്രവര്‍ത്തകരില്‍ നിരാശയുണ്ടാക്കിയെന്നും ഇത് തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്ന് ബിജെപി മുന്‍ നേതാവ് പിപി മുകുന്ദന്‍. ആര്‍എസ്എസിന്റെ വഴിയിലൂടെ സഞ്ചരിക്കുന്നതില്‍ ബിജെപി നേതൃത്വത്തിന് വ്യതിചലനമുണ്ടായി. കുമ്മനം രാജശേഖരന്റെ വിജയസാധ്യത ഇല്ലാതാക്കാന്‍ താന്‍ മത്സരിക്കില്ലെന്ന് പിപി മുകുന്ദന്‍ പറഞ്ഞു.

ആറ്റിങ്ങലിലേക്ക് കെ സുരേന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ചത് മണ്ഡലം പഠിക്കാതെയാണ്. സീറ്റിനായി പിഎസ് ശ്രീധരന്‍പിള്ളയുടെ നീക്കം പാടില്ലാത്തതായിരുന്നു. സ്ഥാനത്തിന് വേണ്ടിയുള്ള മത്സരമോഹം ഉണ്ടാകാന്‍ പാടില്ലായിരുന്നു. സംസ്ഥാന പ്രസിഡന്റ് എന്ന നിലയ്ക്ക് പത്തനംതിട്ട അവകാശവാദം ഉന്നയിച്ചത് തെറ്റാണ്. ആയാള്‍ നയിക്കേണ്ടവനാണെന്നും പിപി മുകുന്ദന്‍ പറഞ്ഞു.വ്യക്തിപരമായ ഈഗോ അത് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ വന്നു. അതുകൊണ്ട് നേതൃത്വം പ്രവര്‍ത്തകരെ മറന്നുപോയി. എസ്എന്‍ഡിപി വോട്ട് ഉറപ്പിക്കാന്‍ ബിഡിജെഎസിന് അമിത് പ്രാധാന്യം നല്‍കിയതും തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു

കോണ്‍ഗ്രസില്‍ നിന്നും വന്ന ടോം വടക്കന് കേന്ദ്രം  സീറ്റ് നല്‍കുന്നത്് തടയാന്‍ സംസ്ഥാന നേതൃത്വത്തിനായില്ല. പത്തനംതിട്ട കിട്ടിയാലേ താന്‍ നില്‍ക്കൂ എന്ന് ഇന്നലെ അല്‍ഫോന്‍സ് കണ്ണന്താനം പറയാനുണ്ടായ സാഹചര്യം ഇവിടുത്തെ നേതൃത്വത്തിന്റെ അപചയമാണ് മുകുന്ദന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനത്തെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സിപിഎം വോട്ടുമറിക്കും. ഇതെല്ലാംതിരിച്ചറിഞ്ഞ് പ്രവര്‍ത്തനരംഗത്ത് സജീവമായില്ലെങ്കില്‍ ശബരിമലയിലുണ്ടായ നേട്ടം ഉപയോഗപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.ബിജെപി നേതൃത്വത്തിന്റെ അപചയത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമെന്ന് പിപി മുകുന്ദന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com