'സഖാവ് രമ കെ കരുണാകരന്റെ മകനു വേണ്ടി വോട്ടു ചോദിക്കും' : ശാരദക്കുട്ടി

സഖാവ് കെ.കെ.രമ കെ.കരുണാകരന്റെ മകനു വേണ്ടി വോട്ടു ചോദിക്കും ഈ തിരഞ്ഞെടുപ്പില്‍
'സഖാവ് രമ കെ കരുണാകരന്റെ മകനു വേണ്ടി വോട്ടു ചോദിക്കും' : ശാരദക്കുട്ടി

കോഴിക്കോട് : വടകരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെ കെ മുരളീധരനെ രംഗത്തിറക്കി കോണ്‍ഗ്രസ് മല്‍സരം കടുപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് ആര്‍എംപി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കെ കെ രമ മുരളീധരന് വേണ്ടി വോട്ടു ചോദിക്കുന്നതിനെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്തെത്തി.

സഖാവ് കെ.കെ.രമ കെ.കരുണാകരന്റെ മകനു വേണ്ടി വോട്ടു ചോദിക്കും ഈ തിരഞ്ഞെടുപ്പില്‍. അഛന്‍ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്റേതും. കെ.കെ.രമയുടെ വേദനയോടൊപ്പം തന്നെ മലയാളി എക്കാലവും ഓര്‍ത്തിരിക്കുന്ന ഒന്നാണ് ഈച്ചരവാര്യരുടെയും ഭാര്യയുടെയും തോരാത്ത കണ്ണുനീരും. എന്റെ പ്രിയപ്പെട്ടവനെ നിങ്ങള്‍ എന്തു ചെയ്തു എന്നാണ് രണ്ടു പേരും ചോദിക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ശാരദക്കുട്ടി പറയുന്നു.

ഇതിന് മറുപടി കമന്റുമായി വിമര്‍ശകര്‍ രംഗത്തെത്തി. അച്ഛന്‍ ചെയ്തതിന് മോനെന്ത് പിഴച്ചു ? എന്തൊരു താരതമ്യമാണിത് ? അവര്‍ വോട്ട് ചോദിക്കുന്നത് ഭര്‍ത്താവിനെ കൊന്ന കൊലപാതക സംവിധാനത്തിനെതിരെയാണ്.. എന്നിങ്ങനെ പോകുന്നു വിമര്‍ശനം. അഛന്‍ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്റേതും. എന്നാണ് ശാരദക്കുട്ടി ഇതിന് മറുപടി നല്‍കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com