അഞ്ച് ജില്ലകളില്‍ ഭൂഗര്‍ഭ ജലനിരപ്പ് 50 ശതമാനം താഴ്ന്നു; വരള്‍ച്ചയ്ക്ക് വഴി വെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്‌

ഇത് ആലപ്പുഴ, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ വരള്‍ച്ചയ്ക്ക് വഴിവെച്ചേക്കും
അഞ്ച് ജില്ലകളില്‍ ഭൂഗര്‍ഭ ജലനിരപ്പ് 50 ശതമാനം താഴ്ന്നു; വരള്‍ച്ചയ്ക്ക് വഴി വെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്‌

തിരുവനന്തപുരം: വേനല്‍ കനത്തതോടെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ ഭൂഗര്‍ഭ ജലനിരപ്പ് 50 ശതമാനം താഴ്ന്നു. 50 സെന്റീമിറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെയാണ് ജലം താഴ്ന്നത് എന്നാണ് ഭൂജല വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഇത് ആലപ്പുഴ, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ വരള്‍ച്ചയ്ക്ക് വഴിവെച്ചേക്കും. വേനല്‍ മഴ ലഭിച്ചില്ല എങ്കില്‍ സ്ഥിതി ഗുരുതരമാകും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാസര്‍കോട്, ചിറ്റൂര്‍, മലമ്പുഴ ബ്ലോക്കുകളില്‍ ഭൂഗര്‍ഭ ജലനിരപ്പില്‍ വലിയ കുറവ് വന്നിട്ടുണ്ട്. ഇതിനാല്‍ ഈ പ്രദേശങ്ങളെ അപകടമേഖലയായി പ്രഖ്യാപിച്ചു. 

ഇടുക്കി ജില്ലയിലെ അടിമാലി, തൊടുപുഴ, കട്ടപ്പന, ദേവികുളം എന്നിങ്ങനെ പ്രളയം ബാധിച്ച മേഖലകളില്‍ ജലദൗര്‍ബല്യം ഇനിയും കൂടും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ജില്ലകളില്‍ ജലദൗര്‍ലഭ്യം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നിലയിലേക്ക് എത്തില്ല. 756 നിരീക്ഷണ കിണറുകളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com