ആംബുലന്‍സില്‍ കുഞ്ഞ് പിറന്നു; അച്ഛന്റെ സുരക്ഷിത കരങ്ങളിലേക്ക് 

ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലന്‍സില്‍ യുവതി പ്രസവിച്ചു
ആംബുലന്‍സില്‍ കുഞ്ഞ് പിറന്നു; അച്ഛന്റെ സുരക്ഷിത കരങ്ങളിലേക്ക് 

കോട്ടയം: ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലന്‍സില്‍ യുവതി പ്രസവിച്ചു. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് കുഞ്ഞിനെ കൈയിലേക്ക് ഏറ്റുവാങ്ങി. എരുമേലി മേലേക്കുറ്റില്‍ റോയിയുടെ ഭാര്യ രാജി(25) യാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മണര്‍കാടെത്തിയപ്പോള്‍ ആംബുലന്‍സില്‍ പ്രസവിച്ചത്.മാസം തികയാതെ പ്രസവിച്ചതിനാല്‍ കുട്ടിയെ പിന്നീട് മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ വിഭാഗത്തിലേക്ക് മാറ്റി. 

റാന്നി താലൂക്കാശുപത്രിയില്‍നിന്ന് റഫര്‍ ചെയ്തതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പാമ്പാടിയിലെത്തിയപ്പോള്‍ രാജിയുടെ അമ്മയും ഒപ്പം കയറി. മണര്‍കാടെത്തിയപ്പോഴേക്കും വേദന കലശലായി. തുടര്‍ന്ന് ആംബുലന്‍സ് വഴിയരികില്‍ നിര്‍ത്തി. മിനി വാനായതിനാല്‍ ആംബുലന്‍സില്‍ സൗകര്യം തീരെ കുറവായിരുന്നു. കുട്ടിയെ ആദ്യം മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ഇവരെയും കുഞ്ഞിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com