കേരളത്തെ അവഹേളിച്ചു; പരാതിയില്‍ അര്‍ണാബിനെതിരെ കേസ്, ജൂണ്‍ 20ന് കണ്ണൂര്‍ കോടതിയില്‍ ഹാജരാകണം 

പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേരളത്തെ അപമാനിച്ചുവെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ റിപ്പബ്ലിക്ക് ചാനലിലെ അവതാരകനായ അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസ്
കേരളത്തെ അവഹേളിച്ചു; പരാതിയില്‍ അര്‍ണാബിനെതിരെ കേസ്, ജൂണ്‍ 20ന് കണ്ണൂര്‍ കോടതിയില്‍ ഹാജരാകണം 

കണ്ണൂര്‍: പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേരളത്തെ അപമാനിച്ചുവെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ റിപ്പബ്ലിക്ക് ചാനലിലെ അവതാരകനായ അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസ്. അര്‍ണാബ് ജൂണ്‍ 20ന് കോടതിയില്‍ ഹാജരാകണമെന്ന് കണ്ണൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഉത്തരവിട്ടു.

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളീയരെ സഹായിക്കാന്‍ യു.എ.ഇ. ഭരണകൂടം സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇത് സ്വീകരിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നു. ഇതിനെതിരേ മലയാളികളില്‍നിന്ന് ശക്തമായ പ്രതികരണമുയര്‍ന്നപ്പോഴാണ് 'ഇത്ര നാണംകെട്ടവരെ താന്‍ മുമ്പ് കണ്ടിട്ടി'ല്ലെന്ന് ചാനലിലൂടെ അര്‍ണാബ് പറഞ്ഞത്. ഇത് മലയാളികളെയാകെ അവഹേളിക്കുന്ന പരാമര്‍ശമാണെന്ന് കാണിച്ച് പീപ്പിള്‍സ് ലോ ഫൗണ്ടേഷന്‍ പ്രസിഡന്റ് പി. ശശിയാണ് കോടതിയെ സമീപിച്ചത്. ഫൗണ്ടേഷനുവേണ്ടി അഡ്വ. വി. ജയകൃഷ്ണന്‍ ഹാജരായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com